സുപ്രീംകോടതിയുടെ അയോദ്ധ്യ വിധി “നീതിന്യായ നടപടികളിലുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടും ഊട്ടിയുറപ്പിക്കും”, എന്ന് സമാധാനത്തിനും ഐക്യത്തിനും വേണ്ടി അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
വിധി ആരുടേയും വിജയമോ നഷ്ടമോ ആയി കാണരുതെന്ന പ്രസ്താവന പ്രധാനമന്ത്രി ആവർത്തിച്ചു. “പതിറ്റാണ്ടുകൾ പഴക്കമുള്ള കേസ് രമ്യമായി നീതിയുടെ ക്ഷേത്രം പരിഹരിച്ചു,” അദ്ദേഹം ട്വീറ്റുകളുടെ പരമ്പരയിൽ പറഞ്ഞു.
അയോധ്യ വിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രീംകോടതി വിധി പ്രസ്താവിച്ചു. ഈ വിധി ആരുടേയും വിജയമോ നഷ്ടമോ ആയി കാണരുത്. രാം ഭക്തിയായാലും റഹിം ഭക്തിയായാലും നമ്മൾ രാഷ്ട്രഭക്തിയുടെ മനോഭാവം ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. സമാധാനവും ഐക്യവും നിലനിൽക്കട്ടെ! പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.