മധ്യപ്രദേശിൽ ക്ഷേത്ര മതിൽ ഇടിഞ്ഞുവീണ് എട്ട് കുട്ടികൾക്ക് ദാരുണാന്ത്യം

മധ്യപ്രദേശിൽ ക്ഷേത്ര മതിൽ ഇടിഞ്ഞുവീണ് എട്ട് കുട്ടികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി പേർക്ക് പരുക്കുണ്ട്. മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ഇന്ന് രാവിലെയാണ് സംഭവം. ഷാഹ്പൂരിലെ ഹർദൗൾ ബാബ ക്ഷേത്രത്തിലെ മതപരമായ ചടങ്ങിനിടെയാണ് ദാരുണമായ സംഭവം.

പരുക്കേറ്റ കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് രക്ഷാപ്രവർത്തനം നടത്തി. ഭിത്തി തകർന്നതിനെത്തുടർന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ മണ്ണുമാന്തി യന്ത്രം പ്രവർത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.

Read more

സംഭവത്തിൽ അതിയായ വേദനയുണ്ടെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. പരുക്കേറ്റവർ ഉടൻ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. ഓരോ കുടുംബത്തിനും 4 ലക്ഷം രൂപ വീതം സർക്കാർ സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.