ജമ്മു കശ്മീരില്‍ ഭീകരാക്രമണം; രണ്ട് അതിഥി തൊഴിലാളികള്‍ക്ക് പരിക്ക്

ജമ്മു കശ്മീരില്‍ ഭീകരരുടെ വെടിവെയ്പ്പില്‍ രണ്ട് അതിഥി തൊഴിലാളികള്‍ക്ക് പരിക്ക്. ജമ്മു കശ്മീരിലെ ബഡ്ഗാവില്‍ നടന്ന വെടിവെയ്പ്പിലാണ് അതിഥി തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. ഉത്തര്‍പ്രദേശ് സ്വദേശികളായ സോഫിയാന്‍, ഉസ്മാന്‍ മാലിക് എന്നിവര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റതെന്ന് പൊലീസ് അറിയിച്ചു.

ഇരുവരും ഉത്തര്‍പ്രദേശ് സഹരണ്‍പൂര്‍ നിവാസികളാണ്. ജല്‍ ശക്തി വകുപ്പിലെ ദിവസ വേതനക്കാരാണ് ഇരുവരും. വെടിയേറ്റതിന് പിന്നാലെ ഇരുവരെയും ശ്രീനഗറിലെ ജെവിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കാശ്മീരില്‍ അതിഥി തൊഴിലാളികള്‍ നേരെ നേരത്തെയും ആക്രമണമുണ്ടായിരുന്നു. രണ്ടാഴ്ചയ്ക്കിടെ അതിഥി തൊഴിലാളികള്‍ക്ക് നേരെയുണ്ടാകുന്ന നാലാമത്തെ ആക്രമണമാണിതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ സുരക്ഷ സേന പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഒക്ടോബര്‍ 20നും ആക്രമണമുണ്ടായിരുന്നു.

Latest Stories

മുനമ്പം വഖഫ് ഭൂമി വിഷയം; വിഡി സതീശന്റെ പ്രസ്താവന മുസ്ലീം വിരുദ്ധതയ്ക്കുള്ള പിന്തുണ; രൂക്ഷ വിമര്‍ശനവുമായി നാഷണല്‍ ലീഗ്

നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്; റവന്യു മന്ത്രി റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറി

ബാലൺ ഡി ഓർ കിട്ടിയ റോഡ്രിയും, അത് കിട്ടാത്ത വിനിഷ്യസും ഇനി ഒരു ടീമിൽ; പുതിയ തീരുമാനങ്ങളുമായി റയൽ മാഡ്രിഡ്

കൊടകര കുഴല്‍പ്പണക്കേസ്; പുനരന്വേഷണത്തിന് ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

കട്ട കലിപ്പിൽ ലയണൽ മെസി; ഇന്റർ മിയാമിക്കുള്ള മുന്നറിയിപ്പ് നൽകി; സംഭവം ഇങ്ങനെ

'നിഷ്പക്ഷതയുടെ അവസാന അടയാളവും ഇല്ലാതാക്കുകയാണോ ലക്ഷ്യം, എങ്കില്‍ നിങ്ങളുടെ ഗംഭീര ജോലിക്ക് അതിന് സാധിച്ചിട്ടുണ്ട്';തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് നിയമനടപടിക്ക്!

അനശ്ചിതത്വങ്ങള്‍ അവസാനിച്ചു, കെ മുരളീധരന്‍ പ്രചരണ രംഗത്ത്; 5ന് ചേലക്കരയും 10ന് പാലക്കാടും

ദീപാവലിയില്‍ പൊട്ടിയത് ശിവകാശിയിലെ 6000 കോടിയുടെ പടക്കങ്ങള്‍; ഉത്പാദനത്തിന് പ്രതികൂലമായത് സുപ്രീംകോടതിയുടെ ഈ വിധി

ഇന്ത വില്ലന്‍ യാരടാ? ഫഹദോ അതോ യാക്കൂസ ഗ്യാങ്ങിലെ വില്ലനോ? ആ ഡ്രാഗണ്‍ ചിഹ്നം സൂചിപ്പിക്കുന്നത് ഇതാണ്..

നീലേശ്വരം കളിയാട്ടത്തിനിടയിലെ അപകടം; റിമാൻഡിലായിരുന്ന പ്രതികൾക്ക് ജാമ്യം