കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കൊല്ലപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്രസര്‍ക്കാര്‍ നടപടികളിലൂടെ കശ്മീരില്‍ ഭീകരാക്രമണങ്ങളും അക്രമങ്ങളും കുറഞ്ഞു. ഭീകരാക്രമണം മൂലം ജമ്മു കശ്മീരില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തില്‍ 70 ശതമാനത്തോളം കുറവു വന്നിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി.
കശ്മീര്‍ സമാധാനപരമായി. തിയേറ്റുകള്‍ വൈകുന്നേരങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചു. ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഘോഷയാത്രകള്‍ നടക്കുന്നു. തീവ്ര ഇടതുനിലപാടുകള്‍ ഒരു വിഭാഗം സ്വീകരിക്കുന്നത് രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്നുണ്ട്.
40,000 കശ്മീരികളാണ് 2019 മുതല്‍ 2024 വരെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്. 1.5 ലക്ഷം പേര്‍ സ്വയം തൊഴിലില്‍ ഏര്‍പ്പെടുന്നു. സംസ്ഥാനത്തെ വ്യാവസായിക രംഗത്ത് 12,000 കോടി രൂപയുടെ നിക്ഷേപവും നടന്നു. ഭീകരവാദം വച്ചുപൊറുപ്പിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിശ്ചയാദാര്‍ഢ്യമാണ് ഈ മാറ്റത്തിനു പിന്നിലെന്ന് അമിത് ഷാ പറഞ്ഞു.
Read more
അതേസമയം, രാജ്യത്തിന്റെ പലഭാഗങ്ങളിലും ലഹരിമരുന്ന് കച്ചവടം, സൈബര്‍ കുറ്റകൃത്യങ്ങള്‍, ഗുണ്ടാ സംഘങ്ങള്‍, ഹവാല പണമിടപാടുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.