തീവ്രവാദ ഫണ്ടിംഗ് കേസ്; പുൽവാമയിലും ഷോപ്പിയാനിലും എൻ.ഐ.എ റെയ്ഡ്

ദക്ഷിണ കാശ്മീരിലെ പുൽവാമയിലും ഷോപ്പിയാനിലും ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്.തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ്  പരിശോധന. ശ്രീനഗർ,ഷോപ്പിയാൻ,പുൽവാമ, അനന്ത്നാഗ്,കുൽഗാം തുടങ്ങി ജമ്മു കശ്മീരിലെ  വിവിധ ഭാഗങ്ങളിലാണ് പരിശോധന.തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ടാണ് പരിശോധന.

ചില ജമാഅത്തെ ഇസ്ലാമി യുടെ  പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന.ഇവർക്ക് തീവ്രവാദ ബന്ധങ്ങളുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് റെയ്ഡ് നടത്തുകയായിരുന്നു. പരിശോധനയിൽ ഇവരുടെ പക്കൽ നിന്ന് മൊബൈൽ ഫോൺ, പെൻഡ്രൈവ് തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പൂഞ്ച് ഭീകരാക്രമണത്തിൽ സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് എൻഐഎ അന്വേഷണം  വ്യാപിപ്പിച്ചത്.

മെയ് 11 ന് അബ്ദുൾ ഖാലിദ് റെഗൂവിന്റെ കറൻസിപോറയിലെ വസതിയിലും ,ജാവിദ് അഹമ്മദ് ധോബി സയ്യിദ് കരീമിന്റെ വസതിയിലും അഹമ്മദ് ചൂറിന്റെ  ബാരാമുള്ള ജില്ലയിലെ സാംഗ്രി കോളനിയിലുള്ള  വസതിയിലും  അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയിരുന്നു. 2019 ഫെബ്രുവരിയിൽ നിയമ വിരുദ്ധസംഘടനയായി പ്രഖ്യാപിച്ചതിന് ശേഷവും ജമാ അത്തെ ഇസ്ലാമി തീവ്രവാദ ഫണ്ടിംഗ് നടത്തുന്നതായി കണ്ടെത്തിയിരുന്നു.

ജമാ അത്തെ ഇസ്ലാമി അംഗങ്ങൾ രാജ്യത്തും വിദേശത്ത് നിന്നും  സംഭാവനകളിലൂടെയും , ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെന്ന വ്യാജേനയും ഫണ്ട് സമാഹരണം നടത്തിയാണ് തീവ്രവാദ ഫണ്ടിംഗ്  നടത്തി വന്നിരുന്നത്. 2019 ഓഗസ്റ്റ്   5 ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമാണ് ഈ തീവ്രവാദ ഗ്രൂപ്പുകൾ അന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടത്.



Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ