വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വയനാട്ടില്‍ വിജയിക്കാന്‍ കോണ്‍ഗ്രസ് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ ഉപയോഗിച്ചതായി മോദി ആരോപിച്ചു. കര്‍ണാടകയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഭീകരവാദത്തിന് തണലൊരുക്കുന്ന രാജ്യവിരുദ്ധ സംഘടനയാണ്. വോട്ടിനായി കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിനെ ഉപയോഗിച്ചു. രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിനെ സര്‍ക്കാര്‍ നിരോധിച്ചതാണ്. വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താനാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെന്നും മോദി കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ തകര്‍ത്തവരെ കുറിച്ചും ജനങ്ങളെ കൊലപ്പെടുത്തിയവരെ കുറിച്ചും അവര്‍ സംസാരിക്കുന്നില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു. കോണ്‍ഗ്രസ് പ്രീണനത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും മോദി ആരോപിച്ചു.