ശ്രീനഗറിലെ ആശുപത്രിയിൽ ഭീകരർ വെടിയുതിർത്തു; സുരക്ഷ ഒരുക്കി ഇന്ത്യൻ സേന

ശ്രീനഗറിലെ ഒരു ആശുപത്രിയിൽ ഇന്ന് ഭീകരരും സുരക്ഷാ സേനയും തമ്മിൽ വെടിവെയ്പുണ്ടായി. തുടർന്ന് ആശുപത്രിക്ക് ചുറ്റും സുരക്ഷാ ക്രമീകരണം ഒരുക്കിയതായി പൊലീസ് അറിയിച്ചു. അതേസമയം ഭീകരർ രക്ഷപ്പെട്ടു. സംഭവസ്ഥലത്തേക്ക് സുരക്ഷാസേന എത്തിയിട്ടുണ്ട്.

“ബെമിനയിലെ സ്‌കിംസ് ഹോസ്പിറ്റലിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ചെറിയ വെടിവെയ്പ്പ് നടന്നു. സാധാരണ ജനങ്ങളുടെ സാന്നിദ്ധ്യം മുതലെടുത്ത് തീവ്രവാദികൾ രക്ഷപ്പെടുകയായിരുന്നു” ശ്രീനഗർ പൊലീസ് ട്വീറ്റ് ചെയ്തു.

പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. കുടിയേറ്റ തൊഴിലാളികളെയും ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള ആളുകളെയും ലക്ഷ്യമിട്ടുള്ള ഭീകരരുടെ സമീപകാല ആക്രമണങ്ങൾക്ക് ശേഷമുള്ള ആദ്യത്തെ വലിയ തീവ്രവാദ സംഭവമാണിത്. ഭീകരാക്രമണങ്ങൾ തടയാൻ ശ്രീനഗറിൽ 50 കമ്പനി സുരക്ഷാ സേനയെ അധികമായി വിന്യസിച്ചിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അടുത്തിടെ കശ്മീരിൽ എത്തിയിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമായിരുന്നു ഇത്.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം