തരൂരിന്റെ വിശദീകരണം തൃപ്തികരമല്ല; രാജ്യദ്രോഹ കുറ്റത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്ന് ബിജെപി

തിരുവനന്തപുരം എംപിയും കോണ്‍ഗ്രസിന്റെ ഉന്നത നേതാവുമായ ശശി തരൂരിന്റെ പിഎ സ്വര്‍ണ്ണക്കടത്തിന് ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ സംഭവം ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംഭവത്തില്‍ തരൂരിന്റെ വിശദീകരണം തൃപ്തികരമല്ല.

വിമാനത്താവളത്തില്‍ തന്നെ സഹായിക്കാന്‍ വേണ്ടി നിയോഗിച്ചിരുന്നയാളാണ് അറസ്റ്റിലായ ശിവകുമാര്‍ പ്രസാദ് എന്നാണ് എംപി പറയുന്നത്. വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്ത് നടത്തുന്ന ഇയാള്‍ ശശി തരൂരിനെ എങ്ങനെയാണ് സഹായിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണം. എംപിയുടെ പിഎ എന്ന പദവി ദുരുപയോഗം ചെയ്ത് നടത്തിയ രാജ്യദ്രോഹ കുറ്റത്തില്‍ നിന്നും തരൂരിന് ഒഴിഞ്ഞുമാറാനാവില്ല.

കേരളത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണ്ണക്കടത്തില്‍ ജയിലിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ അന്വേഷണത്തിന്റെ പരിധിയിലുമാണ്. ഇപ്പോള്‍ ഇതാ കോണ്‍ഗ്രസ് എംപിയുടെ പിഎയും സ്വര്‍ണ്ണക്കടത്ത് നടത്തിയിരിക്കുന്നു.

അഴിമതിയുടെയും വര്‍ഗീയതയുടെയും കാര്യത്തിലെന്ന പോലെ സ്വര്‍ണ്ണക്കടത്തിലും ഇന്‍ഡി മുന്നണി ഐക്യപ്പെട്ടിരിക്കുകയാണ്. മോദിയെ താഴെയിറക്കണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നത് സ്വര്‍ണ്ണക്കടത്ത് പോലെയുള്ള രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണെന്ന് വ്യക്തമായിരിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ