ഹിന്ദിയെ യുഎന്നിന്റെ ഔദ്യോഗിക ഭാഷയാക്കാനായി 400 കോടി ചെലവിടാമെന്ന് കേന്ദ്രം; എതിര്‍പ്പുമായി ശശി തരൂര്‍; ലോക്‌സഭയില്‍ വാക്‌പോര്

ശശി തരൂര്‍ എം പിയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും തമ്മില്‍ ലോക്സഭയില്‍ വാക്പോര്. ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക ഭാഷകളുടെ പട്ടികയില്‍ ഹിന്ദിയെ ഉള്‍പ്പെടുത്താനുള്ള ശ്രമത്തെ ചൊല്ലിയുള്ള ചര്‍ച്ചയിലാണ് ഇരുവരും വാക്‌പോരില്‍ ഏര്‍പ്പെട്ടെത്. ഹിന്ദി യു എന്നിന്റെ ഔദ്യോഗിക ഭാഷകളില്‍ ഒന്നാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് സുഷമാ സ്വരാജ് ഇന്ന് ലോക്സഭയെ അറിയിച്ചിരുന്നു.

ഹിന്ദി ഭാഷയെ യു എന്നിന്റെ ഔദ്യോഗിക ഭാഷയാക്കാനായി 400 കോടി ചെലവിടാനും തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതിനായി 40 കോടി രൂപ വകയിരുത്തണമെന്ന് ഒരു ബി ജെ പി എംപി ആവശ്യപ്പെട്ടപ്പോഴാണ് 400 കോടി ചെലവിടാനും തയ്യാറാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് വിയോജിപ്പുമായി തരൂര്‍ രംഗത്തെത്തിയത്.

193 അംഗങ്ങളുള്ള സംഘടനയിലെ മൂന്നില്‍ രണ്ട് അംഗങ്ങളുടെ(129) പിന്തുണ ലഭിച്ചാല്‍ മാത്രമേ ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കാനാകൂവെന്ന് സുഷമാ സ്വരാജ് പറഞ്ഞു.

അതേസമയം ഹിന്ദി ദേശീയഭാഷയല്ലെന്നും ഔദ്യോഗിക ഭാഷയാണെന്നും ശശി തരൂര്‍ പറഞ്ഞു. എന്തിനാണ് യു എന്നില്‍ നമുക്ക് ഔദ്യോഗിക ഭാഷ- തരൂര്‍ ആരാഞ്ഞു. അറബിക് സംസാരിക്കുന്നവരുടെ എണ്ണം ഹിന്ദി സംസാരിക്കുന്നവരേക്കാള്‍ കുറവാണ്. എന്നാല്‍ 22 രാജ്യങ്ങളിലാണ് അറബിക് സംസാരിക്കുന്നത്. എന്നാല്‍ ഹിന്ദി ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നത് ഇന്ത്യയില്‍ മാത്രമാണ് തരൂര്‍ ചൂണ്ടിക്കാണിച്ചു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്