ബംഗാളികള്‍ ഇന്ന് തറ തുടയ്ക്കുന്നവരായും ബാര്‍ ഡാന്‍സര്‍മാരായും അധഃപതിച്ചിരിക്കുന്നു; ഹിന്ദിയോടുള്ള എതിര്‍പ്പ് രാഷ്ട്രീയ കാരണങ്ങളാല്‍; ബംഗാളിന്റെ മഹത്വം പഴങ്കഥയെന്നും മേഘാലയ ഗവര്‍ണര്‍

ബംഗാളിനെതിരെ വിവാദപരാമര്‍ശവുമായി മേഘാലയ ഗവര്‍ണര്‍ തഥാഗത് റോയ്. ബംഗാളികള്‍ ഇന്ന് തറ തുടയ്ക്കുന്നവരും ബാര്‍ ഡാന്‍സര്‍മാരുമായി അധഃപതിച്ചെന്നും ബംഗാളിന്റെ മഹത്വം പഴങ്കഥയാണെന്നും തഥാഗത് റോയ് ട്വീറ്റ് ചെയ്തു. ഹിന്ദിയോട് ബംഗാളികള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് രാഷ്ട്രീയകാരണങ്ങളാലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മൂന്നു ഭാഷകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന കേന്ദ്ര നയത്തിനെതിരെ ബംഗാള്‍ ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് തഥാഗത് റോയിയുടെ പരാമര്‍ശം.

രാഷ്ട്രീയകാരണങ്ങളാണ് ഹിന്ദിക്കെതിരായ പ്രതിഷേധങ്ങള്‍ക്കു പിന്നില്‍. ഹിന്ദി സംസാരഭാഷയല്ലാത്ത സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയും ഒഡിഷയും. പക്ഷേ, അവരൊന്നും ഹിന്ദിയെ എതിര്‍ക്കുന്നില്ല. വിദ്യാസാഗര്‍, വിവേകാനന്ദന്‍, രവീന്ദ്രനാഥ ടാഗോര്‍, നേതാജി സുഭാഷ് ചന്ദ്രബോസ് എന്നിവരുടെയൊക്കെ നാടാണ് ബംഗാള്‍. പിന്നെന്തിനാണ് ഹിന്ദി പഠിക്കുന്നത് എന്നാണ് ബംഗാളികളുടെ വാദം.

ഹിന്ദി പഠനവും ഈ മഹാന്മാരും തമ്മിലെന്താണ് ബന്ധമെന്നും അദ്ദേഹം ചോദിക്കുന്നു. അവരുടെ കാലമൊക്കെ കഴിഞ്ഞെന്നും ബംഗാളിന്റെ മഹത്വം പഴങ്കഥയായെന്നും ആരാണ് ബംഗാളികള്‍ക്ക് പറഞ്ഞു കൊടുക്കുകയെന്നും തഥാഗത് റോയി ട്വീറ്റ് ചെയ്തു.

ബംഗാളി യുവാക്കള്‍ ഹരിയാന മുതല്‍ കേരളം വരെ വീടുകളില്‍ തറ തുടയ്ക്കുകയാണ്. ബംഗാളി പെണ്‍കുട്ടികളാവട്ടെ മുംബൈയിലെ ബാറുകളില്‍ ഡാന്‍സ് ചെയ്യുകയാണെന്നും തഥാഗത് റോയ് അഭിപ്രായപ്പെട്ടു. ട്വീറ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു