ജമ്മു കശ്മീരിലെ ബാരാമൂല കോര്‍പറേഷനില്‍ പ്രധാന പ്രതിപക്ഷമായി മാറി ആം ആദ്മി പാര്‍ട്ടി. 90%ത്തിന് മുകളില്‍ മുസ്ലിം നൃൂനപക്ഷം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ബാരമൂല. കശ്മീര്‍ പരാമര്‍ശം വളച്ചൊടിച്ച് മുസ്ലിം സമുദായത്തിനകത്ത് പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനേയും ആം ആദ്മി പാര്‍ട്ടിയേയും നിരന്തരമായി താറടിച്ചു വരുന്ന മത വര്‍ഗീയ വാദികളുടെ കളള പ്രചരണം കൂടിയാണ് ഇതോടെ വെറുടെയായതെന്ന് ആം ആദ്മി അവകാശപ്പെട്ടു.
സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇതുവരെ മാറി മാറി ഭരിച്ച രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് ഏഴ് വര്‍ഷം കൊണ്ട് ചെയ്ത് കാണിച്ച ആം ആദ്മി പാര്‍ട്ടിയെ ജനങ്ങള്‍ വിശ്വാസത്തില്‍ എടുക്കാന്‍ തുടങ്ങിയതിന്റെ സൂചനയാണ് ഇതുവരെയുള്ള വിജയങ്ങളെന്നും അവര്‍ പറഞ്ഞു.
അനിവാര്യമായ രാഷ്ട്രീയ ബദല്‍, ആം ആദ്മി ആണെന്ന് ഇന്ത്യയിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. ആം ആദ്മിയെ അരാഷ്ട്രീയ വാദികള്‍ എന്നും, ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ബി ടീമെന്നും ആക്ഷേപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മതവാദികള്‍ക്കുമുള്ള മുന്നറിയിപ്പാണ് ഈ മാറ്റം. മാറ്റം അനിവാര്യമാണ്.
ഇന്ത്യന്‍ ജനതയുടെ രാഷ്ട്രീയ ബദലാണ് ആം ആദ്മിയെന്ന് പാര്‍ട്ടി പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയത്തില്‍ മാറ്റം വരുത്തുമെന്നും, അധികാരം ജനങ്ങളിലേക്ക് എത്തിക്കുമെന്നും ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.