രാത്രിയിൽ കുഞ്ഞ് നിർത്താതെ കരഞ്ഞു; ഒരുവയസുകാരിയെ നിലത്തടിച്ച് കൊന്ന് അമ്മയുടെ കാമുകൻ

മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിൽ ഒരുവയസുകാരിയെ നിലത്തടിച്ച് കൊന്ന് അമ്മയുടെ കാമുകന്റെ ക്രൂരത. രാത്രിയിൽ കുഞ്ഞ് നിർത്താതെ കരഞ്ഞെന്നാരോപിച്ചാണ് ഈ കൊടും ക്രൂരത. കുഞ്ഞിന്റെ കരച്ചിലിൽ പ്രകോപിതനായ യുവാവ് കുട്ടിയെ കാലിലിൽ പിടിച്ച് നിലത്തടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി.

സംഭവത്തിൽ ടീകാംഗഢ് സ്വദേശിനി ജയന്തി(35)യുടെ കാമുകനായ 25 കാരൻ ഭയ്യാലാലിനെതിരേ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച അർദ്ധ രാത്രിയോടെയാണ് ഭയ്യാലാൽ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ടീകാംഗഢ് സ്വദേശിനി ജയന്തിയും സുലാര്‍ ഖുര്‍ദ് സ്വദേശിയുമായ ഭയ്യാലാലും മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിൽ സുലാര്‍ ഖുര്‍ദില്‍ താമസിച്ച് വരികയായിരുന്നു. ഭർത്താവിനും മൂന്നുമക്കൾക്കുമൊപ്പം ബെംഗളൂരുവിലായിരുന്ന ജയന്തി 20 ദിവസം മുമ്പാണ് കാമുകനൊപ്പം ശിവ്പുരിയിലെത്തിയത്.

കാമുകനായ ഭയ്യാലാലും ജയന്തിയും ബെംഗളൂരുവിൽ കൂലിപ്പണിക്കാരായിരുന്നു. ഇവിടെ വെച്ചാണ് ഇരുവരും അടുപ്പത്തിലായത്. ഭർത്താവിനെയും മൂത്ത രണ്ട് മക്കളെയും ഉപേക്ഷിച്ച് ജയന്തി ഇളയകുഞ്ഞുമായി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. സംഭവ ദിവസം രാത്രി കുഞ്ഞ് നിർത്താതെ കരച്ചിലായി. കരച്ചിൽ നിർത്താൻ ജയന്തി ശ്രമിച്ചെങ്കിലും കുട്ടി കരച്ചിൽ തുടർന്നു. ഇതോടെ പ്രകോപിതനായ ഭയ്യാലാൽ ഒരു വയസുള്ള കുഞ്ഞിനെ കാലിൽ പിടിച്ചുയർത്തി തറയിലേക്ക് അടിച്ചു. തലയിൽ ഗുരുതരമായി പരിക്കേറ്റ് കുഞ്ഞിന്‍റെ മൂക്കിൽ നിന്നടക്കം ചോര ഒഴുകി. ബോധം പോയ കുഞ്ഞിനെ പ്രതി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ചൊവ്വാഴ്ച പുലർച്ചയോടെ വീട്ടിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.

എന്നാൽ കുഞ്ഞ് മരിച്ചെന്ന് ഉറപ്പായിട്ടും ജയന്തി ആളെ വിളിച്ച് കൂട്ടുകയോ പൊലീസിനെ സമീപിക്കുകയോ ചെയ്തില്ല. കാമുകൻ വീട് വിടുന്നത് വരെ കുഞ്ഞിന്റെ മൃതദേഹം നെഞ്ചോട് ചേർത്ത് വച്ചിരിക്കുകയായിരുന്നു. ഭയ്യാലാൽ വീട്ടിൽ നിന്നും പോയതിന് പിന്നാലെയാണ് ജയന്തി കുഞ്ഞിന്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലെത്തി. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും പ്രതിയെ ഉടനെ തന്നെ പിടികൂടുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ