പിറന്നാള്‍ കേക്ക് വാങ്ങി വരാന്‍ വൈകി; ഭാര്യയെയും മകനെയും കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

പിറന്നാള്‍ കേക്ക് വാങ്ങി വരാന്‍ വൈകിയതിന് ഭാര്യയെയും മകനെയും കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. മുംബൈ സകിനക സ്വദേശി രാജേന്ദ്ര ഷിന്‍ഡെയാണ് പിടിയിലായത്. ഭാര്യയെയും മകനെയും ആക്രമിച്ച ശേഷം ലത്തൂരിലേക്ക് കടക്കുകയായിരുന്നു പ്രതി. ഒളിവില്‍ പോയ പ്രതിയെ ലത്തൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

രാജേന്ദ്ര ഷിന്‍ഡെയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ഇയാള്‍ ഭാര്യയോട് പിറന്നാള്‍ കേക്ക് വാങ്ങി വരാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭാര്യ കേക്കുമായി എത്താന്‍ വൈകിയത് പ്രതിയെ പ്രകോപിപ്പിച്ചു. ഇതേ തുടര്‍ന്ന് ഇയാള്‍ ഭാര്യയുമായി വഴക്കിട്ടു. തര്‍ക്കത്തിനിടെ പാചകത്തിന് ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ ഭാര്യയെ ആക്രമിച്ചു.

ഭാര്യയുടെ കയ്യില്‍ പ്രതി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതുകണ്ട് തടയാനെത്തിയ മകനും രാജേന്ദ്രന്റെ ആക്രമണത്തില്‍ പരിക്കേറ്റു. മകനെ പ്രതി വയറ്റില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.

രാജേന്ദ്രന്റെ ഭാര്യയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്‌തെങ്കിലും മകന്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. ഭാര്യ നല്‍കിയ പരാതിയിലാണ് പൊലീസ് പ്രതിയ്‌ക്കെതിരെ കേസെടുത്തത്. അന്വേഷണത്തിനിടെ ഇയാളെ ലാത്തൂരില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Latest Stories

വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ കൂടി പിടിയിൽ

മുംബൈ ബോട്ടപകടം: നാവികസേനയുടെ ബോട്ട് ഓടിച്ചയാൾക്കെതിരെ കേസ്; മരിച്ചവരിൽ മലയാളി കുടുംബവും

ഐസിസി ടെസ്റ്റ് റാങ്കിങ്: ബാറ്റിങ്ങിൽ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു; ബൗളിങ്ങിൽ ജസ്പ്രീത് ബുംറ തന്നെ

ഇനി ശരിക്കും സൂക്ഷിച്ചോ, ഇല്ലെങ്കിൽ പണി കിട്ടും; ഗതാ​ഗത നിയമ ലംഘകരെ പൂട്ടാൻ പൊലീസ്, എഐ ക്യാമറകൾ സ്ഥാപിക്കും

ലോക ചെസ് ചാമ്പ്യൻഷിപ്പിന് ശേഷം ഗുകേഷിന് റേറ്റിംഗിൽ ഇടിവ്; നേട്ടം സ്വന്തമാക്കി ഡിംഗ്

സിനിമ സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസെടുത്ത് അന്വേഷണം നടത്താനുള്ള ഉത്തരവിനെതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്