ജന്മദിനം ദുബൈയില്‍ ആഘോഷിച്ചില്ല; ഭാര്യ ഭര്‍ത്താവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പിറന്നാളോഘഷത്തിന് ദുബൈയില്‍ കൊണ്ടുപോയില്ലെന്ന കാരണത്താല്‍ ഭാര്‍ത്താവിനെ ഭാര്യ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പൂനെ വാന്‍വാഡിയിലാണ് സംഭവം നടന്നത്. കണ്‍സ്ട്രക്ഷന്‍ ബിസിനസുകാരനായ നിഖില്‍ ഖന്ന(36)യാണ് ഭാര്യയുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. കൃത്യത്തിന് പിന്നാലെ ഭാര്യ രേണുക(38)യെ പൊലീസ് അറസ്റ്റ് ചെയ്തു.

വാന്‍വാഡിയിലെ ദമ്പതകികള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ വെള്ളിയാഴ്ചയാണ് സംഭവം. ആറ് വര്‍ഷം മുന്‍പ് ആയിരുന്നു ദമ്പതികളുടെ വിവാഹം. രേണുകയുടെ ജന്മദിനം ആഘോഷിക്കാന്‍ ദുബൈയില്‍ കൊണ്ടുപോകാതിരുന്നതും വിവാഹ വാര്‍ഷികത്തിന് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കാതിരുന്നതും ഇവര്‍ക്കിടയില്‍ വലിയ വഴക്കിന് കാരണമായത്.

സെപ്റ്റംബര്‍ 18ന് രേണുകയുടെ ജന്മദിനം ആയിരുന്നു. പിറന്നാള്‍ ആഘോഷത്തിന് രേണുകയെ ദുബൈയില്‍ കൊണ്ടുപോകാന്‍ നിഖിലിന് കഴിഞ്ഞില്ല. നവംബര്‍ 5ന് വിവാഹ വാര്‍ഷിക ദിനത്തിലും വിലകൂടിയ സമ്മാനങ്ങള്‍ രേണുക പ്രതീക്ഷിച്ചിരുന്നെങ്കിലും അതും നല്‍കാന്‍ നിഖിലിന് കഴിഞ്ഞില്ല.

ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ രേണുക നിഖിലിന്റെ മൂക്കിന് ഇടിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിഖിലിന്റെ പല്ലുകളും പൊട്ടിയിരുന്നു. ആക്രമണത്തെ തുടര്‍ന്ന് രക്തസ്രാവം സംഭവിച്ചിരുന്നു. രക്തം വാര്‍ന്നൊഴുകി അബോധാവസ്ഥയിലായ നിഖില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. രേണുകയ്‌ക്കെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം