ബി.ജെ.പി, എം.എൽ.എയുടെ മുഖത്തടിച്ച് കർഷകൻ, കവിളത്ത് തലോടിയതാണെന്ന് എം.എൽ.എ

ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ പങ്കജ് ഗുപ്തയെ ഒരു കർഷകൻ തല്ലുന്ന വൈറൽ വീഡിയോ ആദിത്യനാഥ് സർക്കാരിനെ കടന്നാക്രമിക്കാൻ പ്രതിപക്ഷത്തിന് ലഭിച്ചിരിക്കുന്ന ഒരു ആയുധമായി മാറിയിരിക്കുകയാണ്. വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെ സംഭവത്തിൽ പ്രതികരണവുമായി ബിജെപി എംഎൽഎ പങ്കജ് ഗുപ്ത രംഗത്തെത്തുകയും ചെയ്തു. തന്റെ കവിളിൽ കർഷകൻ തലോടുക മാത്രമായിരുന്നു എന്ന് എംഎൽഎ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മൂന്ന് ദിവസം മുമ്പ് ചിത്രീകരിച്ച 21 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ ഉന്നാവോയിൽ നിന്നുള്ള ബിജെപി എംഎൽഎ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ വേദിയിൽ ഇരിക്കുന്നത് കാണാം. അപ്പോൾ ഒരു വൃദ്ധൻ എംഎൽഎയുടെ അടുത്ത് വരുകയും എന്നിട്ട് അദ്ദേഹത്തിന്റെ മുഖത്ത് ഒരു അടി കൊടുക്കുന്നതും വീഡിയോയിൽ കാണാം. കുറച്ച് ആളുകൾ പെട്ടെന്ന് ഈ വൃദ്ധനെ വളയുകയും അയാളുടെ പ്രവൃത്തിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നു തുടർന്ന് ഇയാളെ വേദിയിൽ നിന്നും ഇറക്കി കൊണ്ട് പോകുന്നു. എം.എൽ.എയെ അടിക്കാൻ പ്രദേശത്തെ കർഷകനായ ഇയാളെ പ്രകോപിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല.

മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി ഈ സംഭവത്തെ ഏറ്റെടുക്കുകയായിരുന്നു. “ബി.ജെ.പി എം.എൽ.എ പങ്കജ് ഗുപ്ത സംഘടിപ്പിച്ച പൊതുയോഗത്തിൽ ഒരു കർഷക നേതാവ് എം.എൽ.എയെ മുഖത്തടിച്ചു. ഇത് എം.എൽ.എക്ക് ഉള്ള അടിയല്ല, ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള യോഗി ആദിത്യനാഥ് സർക്കാരിന്റെ ഭരണത്തിനും സ്വേച്ഛാധിപത്യത്തിനും മോശം നയങ്ങൾക്കുള്ളതാണ്,” എന്ന് സമാജ്‌വാദി പാർട്ടി ട്വീറ്റ് ചെയ്തു.

എന്നാൽ ബുധനാഴ്ചത്തെ പരിപാടിയിൽ നിന്നുള്ള വീഡിയോയെക്കുറിച്ച് വിശദീകരണം നൽകുന്നതിനായി എം‌എൽ‌എ വൃദ്ധനായ കർഷകനായ ഒരു പത്രസമ്മേളനം നടത്തി. എം.എൽ.എയോടുള്ള ഇഷ്ടം കൊണ്ടുള്ള ആംഗ്യമായിരുന്നു അതെന്നാണ് കർഷകൻ പറഞ്ഞത് എന്നാൽ അത് തെറ്റായ സന്ദേശം അല്ലെ നൽകുന്നത് എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചു. എന്നാൽ താൻ എം.എൽ.എയെ അടിച്ചിട്ടില്ല എന്നും അദ്ദേഹത്തിന്റെ അടുത്ത് വന്ന് “ബേട്ട (മകനെ)” എന്ന് സംബോധന ചെയ്തുകൊണ്ട് ഒരു കാര്യം ചോദിക്കുകയായിരുന്നു എന്നും കർഷകൻ പറഞ്ഞു.

രാഷ്ട്രീയ നേട്ടത്തിനായി പ്രതിപക്ഷം സംഭവം വളച്ചൊടിച്ചുവെന്നതാണ് വസ്തുത എന്ന് എം.എൽ.എ പറഞ്ഞു. കർഷകർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരാണെന്ന് കാണിക്കാൻ പ്രതിപക്ഷം ആഗ്രഹിക്കുന്നു. അദ്ദേഹം (കർഷകൻ) എന്റെ അച്ഛനെപ്പോലെയാണ്. അദ്ദേഹം നേരത്തെയും ഇത് ചെയ്യുമായിരുന്നു എന്ന് എം.എൽ.എ പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം