കോയമ്പത്തൂരില്‍ മലയാളി സ്ത്രീയുടെ മൃതദേഹം ഹോട്ടല്‍ മുറിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. ഗാന്ധിപുരം ക്രോസ്‌കട്ട് റോഡിലെ ഹോട്ടൽ മുറിയിലാണ് മൃതദേഹം കണ്ടത്. ഒപ്പമുണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് സ്വദേശിയായ ബിന്ദു (46) ആണ് മരിച്ചത്. മുഖം അടക്കം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസം 26നാണ് ബിന്ദുവും ഒപ്പമുണ്ടായിരുന്ന മുസ്തഫയും (58) ദമ്പതികള്‍ എന്നു പറഞ്ഞ് ഹോട്ടലില്‍ മുറിയെടുക്കുന്നത്. എന്നാല്‍ രണ്ട് ദിവസമായി മുറി തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. എലിവിഷവും മദ്യക്കുപ്പിയും മുറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കാട്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.