ജനറൽ ബിപിൻ റാവത്തിന്റെ ഭൗതികശരീരം സൈനിക ബഹുമതികളോടെ സംസ്കരിച്ചു

ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ഭൗതികശരീരം പൂർണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. വൈകിട്ട് 4.45 ഓടെയാണ് സംസ്‌കാരം നടന്നത്. ജനറൽ ബിപിൻ റാവത്തിന് 17 ഗൺ സല്യൂട്ട് നൽകിയാണ് രാജ്യം അന്ത്യയാത്രാമൊഴി നൽകിയത്.

ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി, ഡൽഹി മുഖ്യമന്ത്രി എന്നിവർ അന്തരിച്ച ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും ഡൽഹിയിലെ ബ്രാർ സ്ക്വയറിൽ ആദരാഞ്ജലി അർപ്പിച്ചു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, എൻഎസ്‌എ അജിത് ഡോവൽ, മൂന്ന് സേനാ മേധാവികൾ എന്നിവർ അപകടത്തിൽ മരിച്ച ബ്രിഗേഡിയർ എൽഎസ് ലിഡറിന് രാവിലെ അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പ് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.

Read more

ബുധനാഴ്ച തമിഴ്‌നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടിരുന്നു.