ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. രാജ്യത്തെ ദരിദ്രര്‍ക്കും, സാധാരണക്കാര്‍ക്കും, കര്‍ഷകര്‍ക്കും, യുവാക്കള്‍ക്കും, എം.എസ്.എം.ഇകള്‍ക്കുമായി ബജറ്റില്‍ ഒന്നും തന്നെയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെയാണ് വിമര്‍ശനം.
ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ മഹാമാരി വരുത്തിയ മാന്ദ്യത്തില്‍ നിന്ന് ആശ്വാസം പ്രതീക്ഷിച്ചിരുന്നപ്പോള്‍ ധനമന്ത്രിയും പ്രധാനമന്ത്രിയും വീണ്ടും അവരെ നിരാശപ്പെടുത്തി. ശമ്പളം വെട്ടിക്കുറയ്ക്കല്‍, വിലക്കയറ്റം എന്നിവയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങളോടുള്ള വഞ്ചനയാണ് ഇതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുഖ്യ വക്താവുമായ രണ്‍ദീപ് സുര്‍ജേവാല വിമര്‍ശിച്ചു.