എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റി വച്ച് സുപ്രീം കോടതി. സിബിഐയുടെ മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകാതിരുന്നതിനാലാണ് കോടതി കേസ് മാറ്റിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരായിട്ടില്ലെന്നും കേസ് അല്‍പ്പസമയത്തിന് ശേഷം പരിഗണിക്കണമെന്നും ജൂനിയര്‍ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് സുപ്രീം കോടതി ഹര്‍ജി മാറ്റുകയായിരുന്നു.
ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളില്‍ മാറിമാറിയെത്തിയ എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഇതുവരെ 36 തവണയാണ് മാറ്റിവച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്. ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിന് അടിസ്ഥാനം.
2006 മാര്‍ച്ച് 1ന് ആയിരുന്നു എസ്എന്‍സി ലാവ്‌ലിന്‍ കേസ് സിബിഐക്ക് കൈമാറാന്‍ അന്നത്തെ സംസ്ഥാന മന്ത്രിസഭ തീരുമനാനിച്ചത്. എന്നാല്‍ 2006 ഡിസംബര്‍ 4ന് കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും മുന്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയിരുന്നു. കേരളാ ഹൈക്കോടതിയുടെ 2017 ലെ ഈ വിധിക്കെതിരെയാണ് സുപ്രീം കോടതിയില്‍ സിബിഐ അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ചത്.