സൈന്യം ഓണ്‍ലൈന്‍ ടാക്സി ഉപയോഗിക്കരുത്, വിചിത്രവാദവുമായി കേന്ദ്രം

സൈന്യം ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നു കേന്ദ്രം നിര്‍ദേശം നല്‍കി. ഊബറും, ഒലയും പോലെയുള്ള ഓണ്‍ലൈന്‍ സര്‍വീസുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. ഇതിനു പുറമെ രഹസ്യാന്വേഷണ ഉദ്യോസ്ഥര്‍ക്കും സര്‍ക്കാര്‍ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇത്തരം നിര്‍ദേശം നല്‍കിയിരിക്കുന്നത് ഉദ്യോഗസ്ഥരുടെ വ്യക്തിവിവരങ്ങളും ലക്ഷ്യസ്ഥാനവും തിരിച്ചറിയുന്നത് തടയാന്‍ വേണ്ടിയാണ്. ഉദ്യോഗസ്ഥരുടെ വ്യക്തിവിവരങ്ങളും ലക്ഷ്യസ്ഥാനവും സഹയാത്രികരോ ഡ്രൈവര്‍മാരോ അറിയുന്നത് സുരക്ഷാപരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അവര്‍ പോകുന്ന സ്ഥലങ്ങളിലോ ഉദ്യോഗസ്ഥരെയോ ലക്ഷ്യമിടുന്നതിനു ഇതു കാരണമാകാനുള്ള സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നിലവില്‍ രാജ്യതലസ്ഥാനത്ത് നോര്‍ത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക്, രാഷ്ട്രപതീഭവന്‍, ല്യൂട്ടണ്‍സ് സോണ്‍, ഡല്‍ഹി കന്റോണ്‍മെന്റ് എന്ന സ്ഥലങ്ങളിലേക്ക് ഇപ്പോള്‍ തന്നെ ഷയര്‍ ടാക്‌സികളും പൂള്‍ ടാക്‌സികള്‍ക്കും നിരോധനമുണ്ട്.