കൗമാരക്കാർക്ക് ജനുവരി 1 മുതൽ വാക്സിന് രജിസ്റ്റർ ചെയ്യാമെന്ന് കേന്ദ്രം

15 നും 18 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്ക് വാക്സിന് ജനുവരി 1 മുതൽ CoWIN ആപ്പിൽ രജിസ്റ്റർ ചെയ്യാമെന്ന് സർക്കാർ തിങ്കളാഴ്ച രാവിലെ അറിയിച്ചതായി വാർത്താ ഏജൻസിയായ ANI റിപ്പോർട്ട് ചെയ്യുന്നു. രജിസ്ട്രേഷന് വിദ്യാർത്ഥി ഐ ഡി കാർഡ് ഉപയോഗിക്കാവുന്നതാണ്.

ചിലർക്ക് ആധാർ കാർഡുകൾ ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾക്ക് അവരുടെ ഐഡി കാർഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാൻ CoWIN പ്ലാറ്റ്‌ഫോമിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് CoWIN പ്ലാറ്റ്‌ഫോം മേധാവി ഡോ RS ശർമ്മ ANI യോട് പറഞ്ഞു.

Read more

ജനുവരി 3 മുതൽ കൗമാരക്കാർക്ക് കൊറോണ വൈറസിനെതിരെ വാക്സിനേഷൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പറഞ്ഞിരുന്നു. ഇത് വൈറസിനെതിരായ പോരാട്ടം വർദ്ധിപ്പിക്കുമെന്നും രാജ്യത്തുടനീളമുള്ള സ്കൂളുകൾ സാധാരണ നിലയിലേക്ക് മടങ്ങാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.