ജിഎസ്ടി നിയമ പ്രകാരമുള്ള അറസ്റ്റുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ജിഎസ്ടി, കസ്റ്റംസ് അധികൃതര്‍ക്കാണ് ഇതുസംബന്ധിച്ച് റവന്യൂ മന്ത്രാലയത്തിന്റെ നിര്‍ദേശം നല്‍കിയത്. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ മാത്രമേ ജിഎസ്ടി നിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്യാവൂ എന്നാണ് നിര്‍ദേശം.
കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതിനും നിയന്ത്രണമുണ്ട്. ആരോപണങ്ങളുടെ പേരില്‍ വിളിച്ചുവരുത്തി ഉന്നത കോര്‍പറേറ്റ് ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കരുതെന്നാണ് റവന്യൂ മന്ത്രാലയം നിര്‍ദേശം നല്‍കിയത്.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) ജിഎസ്ടി നിയമപ്രകാരമുള്ള അറസ്റ്റുകള്‍ക്കായി വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്, അറസ്റ്റിന് മുമ്പ് പാലിക്കേണ്ട വ്യവസ്ഥകള്‍, അറസ്റ്റുകള്‍ നടത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍, അറസ്റ്റിന് ശേഷമുള്ള നടപടി ക്രമങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
Read more
ആരോപണവിധേയന്‍ നിയമ ലംഘനങ്ങള്‍ക്ക് പിന്നിലെ സൂത്രധാരനാണോ എന്നത് ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പരിഗണിക്കാന്‍ സിബിഐസി ആവശ്യപ്പെട്ടു.