അനുമതി ലഭിച്ചില്ല; പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ചീഫ് ജസ്റ്റീസിനെ കാണാതെ മടങ്ങി

കൂടിക്കാഴ്ച നടത്താനുള്ള അനുമതി നിഷേധിച്ചതിനാൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ചീഫ് ജസ്റ്റീസിനെ കാണാതെ മടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്കാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുമായി കൂടിക്കാഴ്ച നടത്താനുള്ള അനുമതി നിഷേധിച്ചത്.

നൃപേന്ദ്ര മിശ്ര ചീഫ് ജസ്റ്റീസിന്‍റെ വീട്ടിൽ എത്തിയെങ്കിലും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിനെ തുടർന്ന് മടങ്ങുകയായിരുന്നു. ന‍ൃപേന്ദ്ര മിശ്ര ചീഫ് ജസ്റ്റിസിന്റെ വീട്ടിലെത്തിയെങ്കിലും കാണാൻ അനുവദിച്ചില്ല. പ്രശ്നപരിഹാരത്തിനായി തിരക്കിട്ട നീക്കം നടക്കുന്നനിടെ രാവിലെയാണ് ന‍ൃപേന്ദ്ര മിശ്ര, ചീഫ് ജസ്റ്റിസിനെ കാണാൻ എത്തിയത്.

എന്നാൽ കാണാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് അദേഹം തിരിച്ചു പോകുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനോടു സംഭവത്തെക്കുറിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഴുവന്‍ സുപ്രീംകോടതി ജഡ്ജിമാരുടെ പങ്കാളിത്തമുള്ള ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് അനുരഞ്ജന ഫോര്‍മുല കണ്ടെത്താനാണു നീക്കം.

പരമേന്നത നീതിപീഠത്തിലുണ്ടായ അത്യപൂര്‍വ പ്രതിസന്ധിക്ക് ഇന്നു പരിഹാരം കാണുമെന്നാണ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലൽ വ്യക്തമാക്കിയത്. നാലു ജഡ്ജിമാരുടെ വാര്‍ത്തസമ്മേളനത്തിനു പിന്നാലെ ഇന്നലെ ചീഫ് ജസ്റ്റിസുമായി എജി ചര്‍ച്ച നടത്തിയിരുന്നു.

നാല് ജഡ്ജിമാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു കൂടുതല്‍ ജഡ്ജിമാര്‍ രംഗത്തെത്തിയതോടെ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണാനാണു നീക്കം.