പൊലീസിന് നല്‍കിയ പരാതിയിലും കൃത്രിമം; ബിജെപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്

വീട്ടില്‍ മോഷണം നടന്നതിനെ തുടര്‍ന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ കൃത്രിമം കാണിച്ച ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. തമിഴ്‌നാട് അന്നൂരിലെ ബിജെപി നേതാവ് വിജയകുമാറിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി വി ബദ്രി നാരായണന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

18.5 ലക്ഷം രൂപയാണ് വിജയകുമാറിന്റെ വീട്ടില്‍ നിന്ന് മോഷണം പോയത്. എന്നാല്‍ ഇയാള്‍ ഒന്നരക്കോടി രൂപ മോഷണം പോയെന്ന് കാട്ടി പരാതി നല്‍കി അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ബിജെപി നേതാവ് പൊലീസില്‍ പരാതി നല്‍കിയത്. ഒന്നരക്കോടി രൂപയും ഒന്‍പത് പവന്‍ സ്വര്‍ണവും 200ഗ്രാം വെള്ളിയും മോഷണം പോയതായാണ് ഇയാള്‍ നല്‍കിയ പരാതി.

വിജയകുമാറിന്റെ പരാതിയില്‍ കേസ് അന്വേഷണം ആരംഭിച്ച പൊലീസ് തിരുവാരൂര്‍ സ്വദേശി അന്‍പരശനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ 18.5 ലക്ഷം രൂപയാണ് മോഷ്ടിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരന്‍ നല്‍കിയ പരാതിയിലെ കള്ളം പൊളിഞ്ഞത്.

ഇതേ കുറിച്ച് വിജയകുമാറിനോട് ചോദിച്ചതോടെയാണ് പൊലീസിന് കാര്യങ്ങള്‍ വ്യക്തമായത്. അന്വേഷണം വേഗത്തിലാക്കാനാണ് താന്‍ തുക ഉയര്‍ത്തി പരാതി നല്‍കിയതെന്ന് വിജയകുമാര്‍ പറഞ്ഞു. അന്‍പരശനെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെയാണ് പരാതിക്കാരനെതിരെയും കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്.

Latest Stories

ബാംഗ്ലൂരില്‍ സംഭവിച്ചത് ഒരു ആക്‌സിഡന്‍റാണ്, ഇന്ത്യ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യങ്ങള്‍ എല്ലാം ഒരുമിച്ചു വന്നു എന്നേയുള്ളൂ

സല്‍മാന്‍ ഖാന് പുതിയ വധ ഭീഷണി; 'അഞ്ചു കോടി നല്‍കിയാല്‍ ലോറൻസ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാം'

ആരാണ് ഇസ്രായേൽ സൈന്യത്തിന്റെ പേടിസ്വപ്നമായ യഹ്യ സിൻവാർ?

നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ വേദന; പൊലീസ് അന്വേഷണവുമായി സഹകരിക്കും; നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്ന് പിപി ദിവ്യ

കളി ഇന്ത്യയിലായാലും വിദേശത്തായാലും കണ്ടീഷനെ ബഹുമാനിക്കണം എന്ന സാമാന്യ തത്വം ഇനി മറക്കില്ല

ഹമാസിന്റെ അടിവേര് അറുത്ത് ഇസ്രയേല്‍; പരമോന്നത നേതാവ് യഹ്യ സിന്‍വറെയും വധിച്ചു; ഡിഎന്‍എ സാമ്പിളില്‍ ഉറപ്പാക്കി; നേതൃനിരയെ പൂര്‍ണമായും ഉന്മൂലനം ചെയ്തുവെന്ന് കാറ്റ്‌സ്

എഡിഎം നവീന്‍ ബാബുവിന്റെ മരണം; അച്ചടക്ക വാളോങ്ങി സിപിഎം; ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റി; പകരം കെകെ രത്നകുമാരി

അവൻ ഇല്ലാത്തത് കൊണ്ടാണ് പണി പാളിയത്, ഇപ്പോൾ ഉള്ളവന്മാരെ കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല; തുറന്നടിച്ച് മുൻ താരം

ഓണ്‍ലൈന്‍ ബെറ്റിംഗ് കേസില്‍ തമന്നയെ ചോദ്യം ചെയ്ത് ഇഡി; താരം ഹാജരായത് ഗുവഹാത്തിയില്‍

നടിയുടെ ലൈംഗിക പീഡന പരാതി; യുപിയില്‍ ബിജെപി നേതാവ് രാജിവച്ചു