78 -മത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി

2024 ഓഗസ്റ്റ് 15 രാജ്യം 78 -മത് സ്വാതന്ത്ര്യദിനാഘോഷ നിറവിലാണ്. ‘വികസിത ഭാരതം-2047’ എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപ്രമേയം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി. രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് രാജ്യത്തെ അഭിസംബോധന ചെയ്യാനായി പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മോദിയുടെ പ്രസംഗം.

സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് വേണ്ടി ത്യാഗങ്ങൾ സഹിച്ച സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന ദിവസമാണ് ഇന്ന്. ഈ രാജ്യം അവരോട് കടപ്പെട്ടിരിക്കുമെന്ന് മോദി പറഞ്ഞു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പ്രകൃതി ദുരന്തങ്ങള്‍ നമ്മുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

ദുരന്ത ബാധിതരായ കുടുംബങ്ങളെ വേദനയോടെ ഓർക്കുന്നു. നിരവധി പേര്‍ക്ക് അവരുടെ കുടുബാംഗങ്ങളെയും വീടും അടക്കം സര്‍വ്വതും നഷ്ടപ്പെട്ടു. രാജ്യത്തിനും വലിയ നഷ്ടമുണ്ടായി. രാജ്യം പ്രതിസന്ധിയില്‍ അവര്‍ക്കൊപ്പമുണ്ടാവും. 140 കോടി ഇന്ത്യക്കാരുണ്ട്. ഒരേ ദിശയില്‍ നമ്മളെല്ലാവരും ഒറ്റക്കെട്ടായി മുന്നേറിയാല്‍ 2047 ഓടെ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാവും എന്നും മോദി പറഞ്ഞു.

രാജ്യമിന്ന് 78 -മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ മഹാത്മാഗാന്ധിയുടെ കൈപിടിച്ച്, ഉയിർത്തെഴുന്നേറ്റ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ബാല്യം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. 34 കോടി ജനസംഖ്യയില്‍ 90 ശതമാനവും ദാരിദ്ര്യത്തില്‍ വലഞ്ഞ നാളുകള്‍. എഴുതാനും വായിക്കാനും അറിയാവുന്നവർ വിരളം. സാമ്പത്തിക വളര്‍ച്ച പൂജ്യത്തിനും താഴേയ്ക്ക് കൂപ്പുകുത്തിയ കാലം. വിമര്‍ശനങ്ങളും വെല്ലുവിളികളും അതിജീവിച്ച് നാടെങ്ങും നമ്മുടെ ദേശീയപതാക ഉയർന്ന് പറക്കുന്നു. ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ഇന്ന് വികസന കുതിപ്പിലാണ്.

ഒരു രാഷ്ട്രമാകാൻ ഒരിക്കലും സാധിക്കില്ലെന്ന് പാശ്ചാത്യ ശക്തികൾ വിധിയെഴുതിയ ദേശം, ഇന്ത്യയെന്ന ദേശീയസ്വത്വം നേടിയത് പലരുടെയും ജീവത്യാഗത്തിന്റെ ഫലമായാണ്. പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ വാക്കുകൾ പകർന്ന ഊർജം ഇന്നും രാജ്യമെങ്ങും അലയടിക്കുന്നു. ബ്രിട്ടൻ കോളനിയാക്കി മാറ്റി അടിച്ചമർത്തിയ ഒരു ജനത, ഇരുണ്ട നാളുകൾ വിട്ട്, സ്വാതന്ത്ര്യത്തിൻറെ പുതിയ പുലരിയിലേക്ക് കൺതുറന്നു. അഹിംസയും സത്യാഗ്രഹവും സമാധാനവുമായിരുന്നു നമ്മുടെ സ്വാതന്ത്ര്യ സമരങ്ങളുടെ കാതൽ. ക്വിറ്റ് ഇന്ത്യ സമരവും നിസഹകരണവും നിയമലംഘനവും. ധീര ദേശാഭിമാനികളുടെ രക്തസാക്ഷിത്വമേറെ.

Latest Stories

IPL 2025: നിനോടൊക്കെ ഞാൻ പറഞ്ഞില്ലേ, ഒറ്റ മത്സരം കൊണ്ട് വിലയിരുത്തരുതെന്ന്; സൺറൈസേഴ്സിനെതിരെ ശുഭ്മാൻ ഗില്ലിന്റെ സംഹാരതാണ്ഡവം

മുനമ്പത്ത് യുവാവിനെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്, ഒരാള്‍ കസ്റ്റഡിയില്‍

IPL 2025: നീയാണോടാ ചെക്കാ സഞ്ജുവിന് ഭീഷണി; ഇഷാൻ കിഷനെ എയറിൽ കേറ്റി ആരാധകർ

പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം; മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

ഇന്ത്യയില്‍ വിഭജന രാഷ്ട്രീയം; വഖഫ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ ആയുധമെന്ന് പിണറായി വിജയന്‍

IPL 2025: ഇനി മേലാൽ നീയൊക്കെ എന്നെ ചെണ്ടയെന്ന് വിളിച്ച് പോകരുത്; ഐപിഎലിൽ മുഹമ്മദ് സിറാജ് സ്വന്തമാക്കിയത് വമ്പൻ നേട്ടം

ആശപ്രവര്‍ത്തകരുമായി നാളെ തൊഴില്‍ മന്ത്രിയുടെ ചര്‍ച്ച; കൂടിക്കാഴ്ച വൈകുന്നേരം മന്ത്രിയുടെ ചേമ്പറില്‍

IPL 2025: ആദ്യ കളിയിലെ അഹങ്കാരം ഇതോടെ തീർന്നു കിട്ടി; വീണ്ടും ഫ്ലോപ്പായി സൺറൈസേഴ്‌സ് ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ

ഒരു കാരണവുമില്ലാതെ കരയുന്നതാണ് ചിലരുടെ ശീലം; എംകെ സ്റ്റാലിന് വിമര്‍ശനവുമായി നരേന്ദ്ര മോദി

കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി