കോവിഡ് വകഭേദം എക്‌സ്.ഇ ഇന്ത്യയില്‍ സ്ഥിരീകരിച്ചു

കോവിഡ് ഒമിക്രോണിന്റെ ജനിതകമാറ്റം വന്ന വകഭേദമായ എക്‌സ്.ഇ ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ജിനോമിക്‌സ് സിക്വന്‍സിങ് കണ്‍സോര്‍ട്യത്തിന്റെ(ഇന്‍സാകോഗ്) റിപ്പോര്‍ട്ടിലാണ് വൈറസ് സ്ഥിരീകരിച്ചുവെന്ന് അറിയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലേയും ഓരോരുത്തര്‍ക്ക് എക്‌സ്.ഇയുടെ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല.

അതേസമയം, ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നും ഇന്‍സാകോഗ് ബുള്ളറ്റിനില്‍ പറയുന്നുണ്ട്. ഇന്ത്യയില്‍ ജനിതകമാറ്റം വന്ന കോവിഡ് വകഭേദത്തിന്റെ പ്രാദേശിക വ്യാപനം ഉണ്ടായിട്ടില്ല. രോഗംബാധിച്ചവരില്‍ ഗുരുതര ലക്ഷണങ്ങളില്ലെന്നും ഇന്‍സാകോഗ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഒമിക്രോണിന്റെ ബി.എ.1, ബി.എ.2 വേരിയന്റുകളുടെ ജനിതകമാറ്റം സംഭവിച്ച വകഭേദമാണ് എക്‌സ്.ഇ. യു.കെയില്‍ ജനുവരിയിലാണ് ആദ്യം വകഭേദം കണ്ടെത്തിയത്. ഇത് എത്രത്തോളം ഗുരുതരമാകുമെന്നത് സംബന്ധിച്ചോ മറ്റ് ഒമിക്രോണ്‍ ഉപവകഭേദങ്ങളില്‍ നിന്നും എത്രത്തോളം വ്യത്യസ്തമാണെന്നത് സംബന്ധിച്ചോ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

എന്നാല്‍, എക്‌സ്.ഇ വകഭേദത്തില്‍ വേഗത്തില്‍ രോഗം പടരുമെന്നാണ് വിലയിരുത്തുന്നത്.

Latest Stories

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം