അമിത് ഷാ കൊലയാളിയാണെന്ന പരാമര്‍ശം; രാഹുലിനെതിരായ മാനനഷ്ടക്കേസ് ഇന്ന് പരിഗണിക്കും

പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊലക്കേസിൽ പ്രതിയാണെന്ന പരാമർശത്തിൽ രജിസ്റ്റർ ചെയ്ത കേസ് ഉത്തർപ്രദേശിലെ സുൽത്താൻപൂർ കോടതിയാണ് പരിഗണിക്കുന്നത്. കഴിഞ്ഞ മാസം കേസ് പരി​ഗണിച്ചപ്പോൾ രാഹുൽ ​ഗാന്ധി നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു രാഹുലിന്റെ വാദം. ഇന്ന് പരാതിക്കാരുടെ വാദമാകും കോടതി കേൾക്കുക.

ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായ്ക്കെതിരെ നടത്തിയ കൊലയാളി പരാമർശം അപകീർത്തികരമെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവ് വിജയ് മിശ്ര രാഹുലിനെതിരെ പരാതി നല്‍കിയത്. കേസില്‍ രാഹുലിന് സുൽത്താൻപൂർ കോടതി നേരത്തെ ജാമ്യം അനുവദിക്കുകയായിരുന്നു. പ്രസംഗത്തില്‍ അമിത് ഷാ കൊലയാളിയാണെന്ന പരാമര്‍ശം രാഹുല്‍ ഉന്നയിച്ചതിനെതിരെ ജാർഖണ്ഡ് അടക്കം പലഭാഗങ്ങളിൽ കേസ് നടക്കുന്നുണ്ട്.

2018 ലെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിനിടെയുള്ള വാർത്തസമ്മേളനത്തില്‍ ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായെ കൊലക്കേസിലെ പ്രതിയെന്ന് രാഹുല്‍ വിശേഷിപ്പിച്ചത് അപകീർത്തികരമെന്നതായിരുന്ന വിജയ് മിശ്രയുടെ പരാതി. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് രാഹുല്‍ ചെയ്തതെന്നാണ് വാദി ഭാഗം ചൂണ്ടിക്കാട്ടുന്നു.

Latest Stories

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം