'സീറ്റ് തിരിച്ചുള്ള വോട്ട്കണക്കുകള്‍ പുറത്തുവിട്ടു'; തിരഞ്ഞെടുപ്പിനെ തകർക്കാൻ തെറ്റായ വിവരണങ്ങൾ പ്രചരിപ്പിക്കുന്നെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

വിമർശനങ്ങൾക്ക് പിന്നാലെ അഞ്ച് ഘട്ടങ്ങളിലെയും ഓരോ സീറ്റുകളിലേയും സമ്പൂർണ്ണ വോട്ടുകളുടെ വിവരങ്ങൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഓരോ പോളിങ് സ്‌റ്റേഷനിലേയും വോട്ടുകളുടെ കണക്ക് വ്യക്തമാക്കുന്ന ഫോം 17-സി വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് നടപടി.

അഞ്ചുഘട്ടത്തിലേയും വോട്ടിങ് ശതമാനം, വോട്ടർമാരുടെ എണ്ണം എന്നിവയടക്കമുള്ള ഇതുവരേയുള്ള കണക്കുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പിലൂടെ ഔദ്യോഗികമായി പുറത്തുവിട്ടത്. തിരഞ്ഞെടുപ്പ് പ്രക്രിയയെ തകർക്കാൻ തെറ്റായ വിവരണങ്ങൾ പ്രചരിപ്പിക്കുന്നവെന്ന ആരോപണവും കമ്മീഷൻ മുന്നോട്ടുവെച്ചു. പോൾചെയ്ത വോട്ടുകളുടെ കണക്കുകളും തിരഞ്ഞെടുപ്പ് ദിവസം എല്ലാ സ്ഥാനാർഥികളുടെയും പോളിങ് ഏജൻ്റുമാർക്ക് നൽകിയ ഫോം 17 സിയിലെ കണക്കുകളും മാറ്റാൻ ആർക്കും കഴിയില്ലെന്ന് കമ്മീഷൻ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പൊതുജനങ്ങൾക്കായി ഉറക്കിയ ഔദ്യോഗിക ആപ്പ് വഴി സ്ഥാനാർഥികൾക്കും പൊതുജനങ്ങൾക്കും വോട്ടിങ് കണക്കുകൾ 24 മണിക്കൂറും ലഭ്യമാകുമെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു. പോളിങ് വിവരങ്ങൾ പുറത്തുവിടുന്നത് സംബന്ധിച്ച് സുപ്രീംകോടതി പറഞ്ഞ നിർദേശങ്ങളും വിധിയും തിരഞ്ഞെടുപ്പ് കമ്മീഷന് ശക്തിപകരുന്നതാണെന്നും ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു.

ലോക്സ‌ഭാ തിരഞ്ഞെടുപ്പിൻ്റെ രണ്ടുഘട്ടങ്ങൾമാത്രം ബാക്കിനിൽക്കേ പോളിങ് സ്റ്റേഷനിലെ യഥാർഥ വിവരങ്ങൾ അടങ്ങുന്ന ഫോം 17 സി വിവരങ്ങൾ വെബ്സൈറ്റിൽ നൽകുന്നത് തിരഞ്ഞെടുപ്പു കമ്മീഷന് പ്രായോഗികമാവില്ലെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി പറഞ്ഞിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞാലുടൻ അതത് പോളിങ് സ്റ്റേഷനുകളിലെ യഥാർഥ വിവരങ്ങളടങ്ങുന്ന ഫോം 17-സി പരസ്യപ്പെടുത്തണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

Latest Stories

അയാള്‍ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചു, രണ്ട് സെക്കന്റ് എന്റെ ശരീരം മുഴുവന്‍ വിറച്ചു..: ഐശ്വര്യ ലക്ഷ്മി

രാജി വെയ്‌ക്കേണ്ട, പാർട്ടി ഒപ്പമുണ്ട്; സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ തീരുമാനമറിയിച്ച് സിപിഎം

ജിയോയുടെ മടയില്‍ കയറി ആളെപിടിച്ച് ബിഎസ്എന്‍എല്‍; മൂന്നാംമാസത്തില്‍ 'കൂടുമാറി' എത്തിയത് 8.4 ലക്ഷം പേര്‍; കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്ന് കേന്ദ്രം; വന്‍തിരിച്ചു വരവ്

പെർത്തിൽ ഇന്ത്യയെ കൊത്തിപ്പറിച്ച് കങ്കാരൂകൂട്ടം, ഇനി പ്രതീക്ഷ ബോളർമാരിൽ; ആകെയുള്ള പോസിറ്റീവ് ഈ താരം

'ഹേമ കമ്മിറ്റിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണത്തെ തടസപ്പെടുത്താന്‍ ശ്രമം '; വനിത കമ്മീഷന്‍ സുപ്രീംകോടതിയില്‍

അയാൾ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ വിഡ്ഢി, കാണിച്ചത് വമ്പൻ മണ്ടത്തരം; പെർത്തിലെ അതിദയനീയ പ്രകടനത്തിന് പിന്നാലെ വിമർശനം ശക്തം

എന്തുകൊണ്ട് നയന്‍താരയ്ക്ക് സപ്പോര്‍ട്ട്? പാര്‍വതിക്കെതിരെ സൈബറാക്രമണം; ഒടുവില്‍ പ്രതികരിച്ച് താരം

'പ്രവര്‍ത്തനങ്ങളെല്ലാം നിയമാനുസൃതം; നിരപരാധിത്വം തെളിയിക്കുന്നതിനുള്ള എല്ലാ നിയമവഴികളും സ്വീകരിക്കും'; ആരോപണങ്ങള്‍ തള്ളി അദാനി ഗ്രൂപ്പ്

വയനാട് ദുരന്തം: '2219 കോടി രൂപ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം'; ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

പോണ്ടിച്ചേരിയുടെ ഗോൾ പോസ്റ്റിൽ പടക്കം പൊട്ടിച്ച് റെയിൽവേ, സ്കോർ 10-1