ഹരിയാനയില്‍ ബിജെപി ലീഡ് നിലയിൽ മുന്നിൽ ആണെങ്കിലും വിജയപ്രതീക്ഷയി കൈവിടാതെ കോണ്‍ഗ്രസ്. അവസാന വിജയം കോണ്‍ഗ്രസിനെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പാണെന്നും ഹൂഡ പറഞ്ഞു.
തങ്ങൾ പൂർണ ആത്മവിശ്വസത്തിലാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേരയും പറഞ്ഞു. എക്സിറ്റ് പോളുകളെ ശ്രദ്ധിച്ചിട്ടില്ല. ഹരിയാനയിലെയും ജമ്മുകശ്മിയിലെ ജനങ്ങൾ തങ്ങൾക്ക് വോട്ട് നൽകുമെന്ന് ഉറപ്പുണ്ടെന്നും പവൻ ഖേര കൂട്ടിച്ചേര്‍ത്തു. വോട്ടെണ്ണൽ ആരംഭിച്ച സമയം ലീഡ് നില ഉയർന്നപ്പോൾ വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് കോൺഗ്രസ് കേന്ദ്രങ്ങളിൽ നടന്നത്. പിന്നീട് ബിജെപി ലീഡ് പിടിച്ചപ്പോൾ ആഘോഷങ്ങൾ നിർത്തി വെക്കുകയായിരുന്നു.
46 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. വമ്പന്‍ തിരിച്ചുവരവ് പ്രതീക്ഷിച്ച് അങ്കത്തിനിറങ്ങിയ കോണ്‍ഗ്രസ് 37 സീറ്റുകളിലാണ് മുന്നില്‍ നില്‍ക്കുന്നത്. ഹരിയാനയിലെ 90 അംഗ നിയമസഭയിലെ വോട്ടുകൾ എന്നി തുടങ്ങിയപ്പോൾ കോൺഗ്രസ് വലിയ രീതിയിൽ ലീഡ് ഉയർത്തി മുന്നിലായിരുന്നു. എന്നാൽ ഒന്നര മണിക്കൂറിന് ശേഷം ലീഡ് തിരിച്ചുപിടിച്ച് ബിജെപി മുന്നിലെത്തുകയായിരുന്നു.