ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യയിലേക്ക് ഒഴുകുന്ന വഴി; തുറന്നുകിടക്കുന്ന അതിര്‍ത്തി വേലികെട്ടി അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

സുരക്ഷ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തി വേലികെട്ടി അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച മന്ത്രിസഭ സമിതി പദ്ധതിയ്ക്ക് തത്വത്തില്‍ അംഗീകാരമായി. അരുണാചല്‍ പ്രദേശ്, നാഗാലാന്റ്, മണിപ്പൂര്‍, മിസോറാം എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് മ്യാന്‍മാര്‍.

1643 കിലോമീറ്റര്‍ നീളത്തിലാണ് ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ വേലികെട്ടുക. മ്യാന്‍മാറിലൂടെ ഇന്ത്യയിലേക്ക് ആയുധക്കടത്തും മയക്കുമരുന്ന് കടത്തും വ്യാപകമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. 1643 കിലോമീറ്റര്‍ നീളത്തില്‍ സ്ഥാപിക്കുന്ന വേലിയ്‌ക്കൊപ്പം റോഡുകളും നിര്‍മ്മിക്കും. 31,000 കോടി രൂപയാണ് അതിര്‍ത്തിയില്‍ വേലി കെട്ടുന്നതിനായി കണക്കാക്കുന്നത്.

അതിര്‍ത്തിയില്‍ ഇതുവരെ 30 കിലോമീറ്റര്‍ വേലി പൂര്‍ത്തിയായതായി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തുറന്നുകിടക്കുന്ന അതിര്‍ത്തിയാണ് മണിപ്പൂരിലെ കലാപത്തിന്റെ കാരണമെന്നും അമിത്ഷാ പറഞ്ഞിരുന്നു. മണിപ്പൂര്‍ കലാപത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ മ്യാന്‍മാറില്‍ നിന്നുള്ള ആയുധക്കടത്തിന്റെയും ലഹരിക്കടത്തിന്റെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

നേരത്തെ ഇന്ത്യയിലെയും മ്യാന്‍മാറിലെയും അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അതിര്‍ത്തിയില്‍ നിന്ന് രേഖകളില്ലാതെ തന്നെ ഇരുവശത്തേക്കും സഞ്ചരിക്കാവുന്ന ഇന്ത്യ-മ്യാന്‍മാര്‍ ഫ്രീ മൂവിമെന്റ് റെജിം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. രേഖകളില്ലാതെ 16 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്നതായിരുന്നു ഇന്ത്യ-മ്യാന്‍മാര്‍ ഫ്രീ മൂവിമെന്റ്.

Latest Stories

'സ്നേഹത്തിന്റെ കടയിൽ ഒരു മെമ്പര്‍ഷിപ്പെടുക്കുകയാണ്.. കരിവന്നൂരും കൊടകരയും പരസ്പരം വെച്ചുമാറുന്നതിനെ എതിര്‍ത്തതാണ് എന്റെ തെറ്റ്'; സന്ദീപ് വാര്യര്‍

സഞ്ജുവിനെ തഴഞ്ഞ് അവനെ വളർത്താൻ ഇന്ത്യക്ക് എങ്ങനെ തോന്നി, മലയാളി താരത്തെ വാഴ്ത്തിയും സൂപ്പർ താരത്തെ കൊട്ടിയും ഷോൺ പൊള്ളോക്ക്

'വലിയ കസേരകൾ കിട്ടട്ടെ, സന്ദീപ് വാര്യർ ബലിദാനികളെ വഞ്ചിച്ചു'; കോൺഗ്രസ്സ് പ്രവേശനത്തിൽ പരിഹസിച്ച് കെ സുരേന്ദ്രൻ

ഐപിഎല്‍ മെഗാ ലേലത്തിന് 574 താരങ്ങള്‍; സൂപ്പര്‍ താരത്തെ ഒഴിവാക്കി; പൂര്‍ണ്ണ ലിസ്റ്റ്

ഉപതിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും; രണ്ട് ദിവസങ്ങളിലായി ആറ് പൊതുയോഗങ്ങൾ

സര്‍ക്കാര്‍ ജോലി വാങ്ങി തരാം; ദിഷ പഠാനിയുടെ പിതാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും

'അപ്രസക്തനായ വ്യക്തി'; സന്ദീപ് വാര്യരുടെ ചുവട് മാറ്റത്തിൽ പ്രതികരിച്ച് പ്രകാശ് ജാവ്‌ദേക്കർ

ഒടുവിൽ നിനക്ക് അത് സാധിച്ചല്ലോ, നായകനെക്കാൾ സന്തോഷത്തിൽ ഹാർദിക് പാണ്ഡ്യാ; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അമരന്‍ പ്രദര്‍ശിപ്പിക്കണ്ട, തിയേറ്ററിന് നേരെ ബോംബേറ്; പ്രതിഷേധം കടുക്കുന്നു