മുന്‍ മാനേജര്‍ രഞ്ജിത് സിങ് കൊല്ലപ്പെട്ട കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് ഉള്‍പ്പെടെ നാല് പേരെ വെറുതേ വിട്ട് കോടതി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് കേസില്‍ നാല് പ്രതികളെ വെറുതെ വിട്ടത്. 2002ല്‍ രഞ്ജിത് സിങ് വധക്കേസില്‍ ഗുര്‍മീത് റാം റഹീമിനെ ജീവപര്യന്തം തടവിന് സിബിഐ കോടതി ശിക്ഷിച്ചിരുന്നു.
2002ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഗുര്‍മീത് റാം റഹീമിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ രഞ്ജിത് സിങിനെ നാല് പേര്‍ ചേര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 2021 ഒക്ടോബര്‍ 18ന് കേസില്‍ ആള്‍ദൈവത്തിനും പ്രതികളായ മറ്റ് നാല് പേര്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.
കേസില്‍ പ്രതികളായ അവതാര്‍ സിങ്, കൃഷ്ണ ലാല്‍, ജസ്ബീര്‍ സിങ്, സാബ്ദില്‍ സിങ് എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. നിലവില്‍ ബലാത്സംഗ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് ഗുര്‍മീത് റാം റഹീം. തന്റെ അനുയായികളായ രണ്ട് സ്ത്രീകളെയാണ് ആള്‍ദൈവം ബലാത്സംഗം ചെയ്തത്.