നാലാമത് ഉണ്ടായതും പെൺകുഞ്ഞ്; കുറ്റപ്പെടുത്തൽ ഭയന്ന് കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ഡൽഹിയിൽ നാലാമത് ഉണ്ടായ പെൺകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ. പടിഞ്ഞാറൻ ദില്ലിയിലെ ഖലായിലാണ് ആറ് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ബന്ധുക്കളിൽ നിന്നും ഉണ്ടാകാൻ പോകുന്ന കുറ്റപ്പെടുത്തൽ ഭയന്നാണ് അമ്മ കൊലപാതകം ചെയ്തത്. കുഞ്ഞിനെ കൊലപ്പെടുത്തിയ 28 കാരിയായ മാതാവ് ശിവാനിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിന്‍റെ പേരിൽ യുവതി ബന്ധുക്കളിൽ നിന്നും സമൂഹത്തില്‍നിന്നും അവഹേളനം നേരിട്ടിരുന്നെന്നും, ഇതാണ് വീണ്ടും പെണ്‍കുഞ്ഞ് പിറന്നതോടെ കുട്ടിയെ ഇവർ കൊലപ്പെടുത്താൻ കാരണമെന്നും പൊലീസ് പറഞ്ഞു. യുവതിക്ക് നേരത്തെ മൂന്ന് പെൺകുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. വീണ്ടും ഒരു പെൺകുഞ്ഞിന് കൂടി ജന്മം നൽകിയതോടെ യുവതി കടുത്ത നിരാശയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ആറ് ദിവസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി അയൽപക്കത്തെ വീടിന്‍റെ ടെറസിൽ ഉപേക്ഷിക്കുകയായിരുന്നു. ആദ്യം കുട്ടിയെ കാണാനില്ലെന്നാണ് യുവതി വീട്ടുകാരോട് പറഞ്ഞത്. തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ശിവാനിയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.

ശിവാനി സംഭവ ദിവസത്തിന്‍റെ തലേന്നാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് മാതാപിതാക്കൾക്കൊപ്പം വീട്ടിലെത്തിയത്. പുലർച്ചെ രണ്ട് മണിയോടെ കുഞ്ഞിന് ഭക്ഷണം നൽകിയ ശേഷം ഉറക്കി കിടത്തി. പുലർച്ചെ 4.30ന് ഉണർന്നപ്പോൾ കുഞ്ഞിനെ കാണാനില്ലെന്നാണ് ശിവാനി ആദ്യം പൊലീസിനോട് പറഞ്ഞത്. പൊലീസ് പരിശോധന നടക്കുമ്പോൾ ആശുപത്രിയിൽ പോകാൻ അനുവദിക്കണമെന്ന് പൊലീസിനോട് ശിവാനി ആവശ്യപ്പെട്ടു. യുവതിയുടെ പെരുമാറ്റത്തിൽ ചില സംശയങ്ങൾ തോന്നിയെങ്കിലും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ശിവാനിയെ ആശുപത്രിയിൽ പോകാൻ പൊലീസ് അനുവാദം നൽകി.

ഇതിനിടെ പൊലീസ് സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ യുവതി വീടിന് പുറത്തേക്ക് പോകുന്നത് പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. യുവതിയുടെ മൊഴിപ്രകാരം പൊലീസ് അയൽവാസിയുടെ വീടിന്‍റെ ടെറസിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പിന്നാലെ പൊലീസ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഡിസിപി വ്യക്തമാക്കി. യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

Latest Stories

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്; ആരോപണങ്ങള്‍ തള്ളി വിജിലൻസ്; അന്തിമറിപ്പോർട്ട് ഉടൻ കൈമാറും

മിസൈല്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ല; ഇസ്രയേലിനെ ആക്രമിച്ച് ഹൂതികള്‍; 14 പേര്‍ക്ക് പരിക്ക്

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'