കുടുംബത്തിന്റെ അന്തസും അഭിമാനവും രക്ഷിക്കണം; ഇന്ത്യയിലേക്ക് മടങ്ങി വരൂ; പ്രജ്വലിനെ തിരികെ വിളിച്ച് കുമാരസ്വാമി

ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ഇന്ത്യ വിട്ട ഹാസനിലെ സിറ്റിംഗ് എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണയോട് മടങ്ങിവരാന്‍ ആവശ്യപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. കേസില്‍ അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും പ്രജ്വലിനോട് കുമാരസ്വാമി ആവശ്യപ്പെട്ടു.

തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിന് ഭയപ്പെടണം, ഇന്ത്യയിലേക്ക് മടങ്ങി വരണം. അന്വേഷണവുമായി സഹകരിക്കൂ, ഈ സാഹചര്യത്തെ അഭിമുഖീകരിക്കണം. നമ്മുടെ കുടുംബത്തിന്റെ അന്തസും അഭിമാനവും രക്ഷിക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു. ഏപ്രില്‍ 27ന് ആയിരുന്നു പ്രജ്വല്‍ രാജ്യം വിട്ടത്.

Read more

ജര്‍മ്മനിയിലേക്കാണ് പ്രജ്വല്‍ കടന്നുകളഞ്ഞത്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലാണ് പ്രജ്വലിനെതിരെയുള്ള അശ്ലീല വീഡിയോകള്‍ ഉള്‍പ്പെട്ട പെന്‍ഡ്രൈവുകള്‍ വ്യാപകമായി പ്രചരിച്ചത്. ലൈംഗിക പീഡന പരാതിയില്‍ പ്രജ്വലിന്റെ അച്ഛന്‍ എച്ച്ഡി രേവണ്ണ നേരത്തെ അറസ്റ്റിലായിരുന്നു. പ്രജ്വലിനെതിരെ പൊലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.