ഇഡ്ഡലിയ്ക്ക് കൂടുതല്‍ സാമ്പാര്‍ നല്‍കിയില്ല; പിതാവും മകനും ചേര്‍ന്ന് റസ്റ്റോറന്റ് ജീവനക്കാരനെ കൊലപ്പെടുത്തി

റസ്റ്റോറന്റില്‍ നിന്ന് കൂടുതല്‍ സാമ്പാര്‍ നല്‍കാത്തതിനെ തുടര്‍ന്ന് പിതാവും മകനും ചേര്‍ന്ന് സൂപ്പര്‍വൈസറെ കൊലപ്പെടുത്തി. ചെന്നൈ പല്ലാവരം പമ്മല്‍ മെയിന്‍ റോഡിലാണ് സംഭവം നടന്നത്. അഡയാര്‍ ആനന്ദഭവന്‍ റസ്‌റ്റോറന്റിലെ സൂപ്പര്‍വൈസറായ അരുണ്‍ ആണ് ബുധനാഴ്ച കൊല്ലപ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് പ്രതികളായ ശങ്കറും മകന്‍ അരുണ്‍കുമാറും അറസ്റ്റിലായിട്ടുണ്ട്. ഇഡ്ഡലി പാഴ്‌സല്‍ വാങ്ങാനെത്തിയ പ്രതികള്‍ കൂടുതല്‍ സാമ്പാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റസ്റ്റോറന്റ് ജീവനക്കാര്‍ കൂടുതല്‍ സാമ്പാര്‍ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പ്രതികളും ജീവനക്കാരും തമ്മില്‍ തര്‍ക്കം ഉടലെടുത്തു.

സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കൂടി ഇടപെട്ടതോടെ തര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിമാറി. തുടര്‍ന്ന് ശങ്കറും മകന്‍ അരുണ്‍കുമാറും ചേര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെ പ്രതികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ച സൂപ്പര്‍വൈസര്‍ അരുണിനെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ അരുണിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Latest Stories

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍