തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവം; പൂജ ഖേദ്കറുടെ അമ്മ മനോരമ ഖേദ്കര്‍ അറസ്റ്റില്‍

വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറുടെ അമ്മ മനോരമ ഖേദ്കര്‍ അറസ്റ്റില്‍. ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് നാട്ടുകാര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലാണ് മനോരമ അറസ്റ്റിലായത്. ഇവരെ ജൂലൈ 20 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മനോരമയും ഭര്‍ത്താവ് ദിലീപ് ഖേദ്കറും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.

റായ്ഗഢ് ജില്ലയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഒരു ലോഡ്ജില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന പരാതിയെ തുടര്‍ന്ന് മനോരമയ്ക്കെതിരെ പൂനെ ആന്റി കറപ്ഷന്‍ ബ്യൂറോയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പൂജ ഖേദ്കറിന്റെ കുടുംബം നടത്തിയ കൈയ്യേറ്റങ്ങള്‍ പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഒഴിപ്പിച്ചിരുന്നു.

പൂജയുടെ കുടുംബത്തിന്റെ പൂനെയിലുള്ള ബംഗ്ലാവിന് സമീപത്തെ നടപ്പാത കൈയ്യേറി നിര്‍മ്മിച്ച ചെറു പൂന്തോട്ടമാണ് പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഒഴിപ്പിച്ചത്. ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് കൈയ്യേറ്റം ഒഴിപ്പിച്ചത്.ബംഗ്ലാവിന് മുന്നിലെ നടപ്പാത കൈയ്യേറി നിര്‍മ്മിച്ചിരുന്ന ചെറുപൂന്തോട്ടം നീക്കം ചെയ്യാന്‍ നേരത്തെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ പൂജ ഖേദ്കറിന്റെ കുടുംബം ഇതില്‍ പ്രതികരിക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് കോര്‍പ്പറേഷന്‍ ബുള്‍ഡോസറുമായെത്തി കൈയ്യേറ്റം ഒഴിപ്പിച്ചത്. സിവില്‍ സര്‍വീസ് പ്രവേശനം നേടാനായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചെന്ന ആരോപണവും പൂജയ്ക്കെതിരെ ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെ പരിശീലനം അവസാനിപ്പിച്ച് മസൂറിയിലേക്ക് മടങ്ങിയെത്താന്‍ പൂജയോട് ഐഎഎസ് അക്കാദമി നിര്‍ദ്ദേശിച്ചിരുന്നു. സിവില്‍ സര്‍വീസ് പ്രവേശനത്തിനായി പൂജ സമര്‍പ്പിച്ച ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമാണെന്നായിരുന്നു ആരോപണം.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി