'ലിപ്സ്റ്റിക്' ഇടരുതെന്ന നിർദേശം പാലിച്ചില്ല; ചെന്നൈയിലെ ആദ്യ വനിതാ ദഫേദാറിന് സ്ഥലം മാറ്റം

കടുംനിറത്തിലുള്ള ലിപ്സ്റ്റിക് ഇടരുതെന്ന നിർദേശം പാലിക്കാത്തതിൽ വനിതാ ദഫേദാറിനെതിരെ നടപടി. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിലെ ആദ്യ വനിതാ ദഫേദാർ എസ് ബി മാധവിയെ സ്ഥലം മാറ്റി. മേയറുടെ അകമ്പടി സംഘത്തിലുണ്ടായിരുന്ന ആദ്യ വനിത ആയിരുന്നു മാധവി. കഴിഞ്ഞ മാസം ജോലിക്കിടെ ലിപ്സ്റ്റിക്ക് അണിയരുതെന്ന് മാധവിക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മാധവി ഇത് അനുസരിച്ചിരുന്നില്ല. തുടർന്നാണ് നടപടി.

കോർപ്പറേഷനിലെ മണലി സോണിലേക്കാണ് മാധവിയെ സ്ഥലം മാറ്റിയിരിക്കുന്നത്. ഈ പോസ്റ്റിൽ ആളൊഴിഞ്ഞ് കിടക്കുകയായിരുന്നു. എന്നാൽ വനിതാ ദിനത്തിൽ വനിതാ ദഫേദാർ ഫാഷൻ ഷോയിൽ പങ്കെടുത്തത് ഏറെ വിമർശനത്തിന് വഴി തെളിച്ചിരുന്നുവെന്നാണ് ഡിഎംകെ പ്രവർത്തകയായ മേയർ പ്രിയ വിശദമാക്കുന്നത്. ഇത് മാധവിയോട് വിശദമാക്കിയിരുന്നുവെന്നും എംബസിയിൽ നിന്ന് അടക്കമുള്ള ഉദ്യോഗസ്ഥരെ സ്ഥിരം എത്തുന്ന ഓഫീസ് ആയതിനാൽ ഇത്തരം കടുംനിറത്തിലുള്ള ലിപ്സ്റ്റിക് ഇടരുതെന്ന് പി എ ആവശ്യപ്പെട്ടതായും മേയർ മാധ്യമങ്ങളോട് പ്രതികരിച്ചു.

അൻപതുകാരിയായ മാധവിക്ക് മേയർ പ്രിയയുടെ പേഴ്സണൽ അസിസ്റ്റന്റ് ശിവ ശങ്കറിൽ നിന്ന് ചോദ്യം നേരിട്ടതിന് പിന്നാലെയാണ് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചത്. ഓഗസ്റ്റ് ആറിന് ലഭിച്ച മെമ്മോയ്ക്ക് മാധവി മറുപടി നൽകിയതിന് പിന്നാലെയാണ് സ്ഥലം മാറ്റം. ലിപ്സ്റ്റിക്ക് ധരിക്കരുതെന്ന് നിങ്ങൾ പറയുന്നു. ഇതൊരു കുറ്റകൃത്യമാണെങ്കിൽ ലിപ്സ്റ്റിക് ധരിക്കരുതെന്ന് വിശദമാക്കുന്ന സർക്കാർ ഉത്തരവ് കാണിക്കൂവെന്നായിരുന്നു മാധവി മെമ്മോയ്ക്ക് മറുപടി നൽകിയത്. ഇത്തരം നിർദ്ദേശങ്ങൾ മനുഷ്യാവകാശ ലംഘനങ്ങളാണെന്നാണ് മാധവി മാധ്യമങ്ങളോട് പ്രതികരിച്ചത്.

Latest Stories

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍