ഒന്‍പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത് പപ്പായ കറ നല്‍കി; മാതാപിതാക്കള്‍ കൊല നടത്തിയത് പെണ്‍കുഞ്ഞ് ബാധ്യതയാകുമെന്ന ഭയത്തില്‍

തമിഴ്‌നാട്ടില്‍ ഒന്‍പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാപിതാക്കള്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം നടന്നത്. പെണ്‍കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് കൊല നടത്തിയതെന്ന് മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വെല്ലൂര്‍ സ്വദേശികളായ ജീവയും ഡയാനയുമാണ് കേസില്‍ അറസ്റ്റിലായത്.

ഇരുവര്‍ക്കും ഒരു മകള്‍ കൂടിയുണ്ട്. രണ്ടാമത് ജനിച്ചതും പെണ്‍കുട്ടിയായതോടെയാണ് ദമ്പതികള്‍ കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. രണ്ടാമത്തെ പെണ്‍കുഞ്ഞ് ദമ്പതികള്‍ക്ക് ബാധ്യതയാകുമെന്ന് കരുതിയാണ് കൊല നടത്തിയത്. കുട്ടിയ്ക്ക് ഒന്‍പത് ദിവസം പ്രായമുള്ളപ്പോള്‍ പപ്പായയുടെ കറ നല്‍കിയാണ് കൊല നടത്തിയത്.

പിന്നാലെ കുട്ടിയുടെ മൃതദേഹം വീടിന് സമീപം കുഴിച്ചിട്ടു. എന്നാല്‍ കുട്ടിയുടെ മരണത്തില്‍ സംശയം തോന്നിയ ഡയാനയുടെ പിതാവ് ഇതേ കുറിച്ച് പൊലീസില്‍ നല്‍കിയ പരാതിയാണ് കുറ്റകൃത്യം പുറത്തെത്തിച്ചത്. പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോള്‍ ഇരുവരും ഹാജരായില്ല. ഇതുകൂടാതെ ഇരുവരും സഹായം തേടി പഞ്ചായത്ത് സെക്രട്ടറിയെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി ഈ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് നിന്ന് പുറത്തെടുത്ത് പൊലീസ് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ദമ്പതികളുടെ മൂത്ത കുട്ടിയെ പൊലീസ് ഇടപെട്ട് സര്‍ക്കാര്‍ സംരക്ഷണയിലേക്ക് മാറ്റിയിട്ടുണ്ട്.

Latest Stories

പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിണറായി മറുപടി പറയണം; സത്യം അറിയാന്‍ പൊതുജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് വിഡി സതീശന്‍

"അദ്ദേഹം മാഞ്ചസ്റ്റർ വിട്ടപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നി" - ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തായതിനെക്കുറിച്ച് ജോർജിന റോഡ്രിഗസ്

ലെബനനില്‍ പേജറിന് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സ്‌ഫോടനത്തിന്റെ തല മൊസാദോ?

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; അപ്രായോഗികമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് വിചിത്രമായ അവകാശവാദവുമായി ജോർജിന റോഡ്രിഗസ്

"അന്ന് ഒരുപാട് വികാരങ്ങൾ നിറഞ്ഞ ദിവസമായിരുന്നു" - ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡിലെ അവസാന ദിവസം ജോർജിന റോഡ്രിഗസ് ഓർമ്മിക്കുന്നു

ഈ വേദന മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്; ചര്‍ച്ചയായി ഇവൈ ചെയര്‍മാന് അന്ന സെബാസ്റ്റ്യന്റെ അമ്മയുടെ കത്ത്

വീഴ്ത്തുമോ, പിരിച്ചുവിടുമോ?, പ്രാവര്‍ത്തികമാക്കാന്‍ എന്ത് ചെയ്യും!

വീഴ്ത്തുമോ, പിരിച്ചുവിടുമോ?, പ്രാവര്‍ത്തികമാക്കാന്‍ എന്ത് ചെയ്യും!; 'ഒരു രാജ്യം- ഒരു തിരഞ്ഞെടുപ്പ്' എതിര്‍പ്പുകള്‍ അവഗണിച്ച് വീണ്ടും ഒരു കേന്ദ്രതീരുമാനം

ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യയിലേക്ക് ഒഴുകുന്ന വഴി; തുറന്നുകിടക്കുന്ന അതിര്‍ത്തി വേലികെട്ടി അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍