മോദിയുടെ പേരില്‍ ക്ഷേത്രം നിർമ്മിച്ച നേതാവ് ബിജെപി വിട്ടു!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം പണിത ബിജെപി നേതാവ് പാർട്ടി വിട്ടു. ശ്രീ നമോ ഫൗണ്ടേഷന്റെ മയൂര്‍ മുണ്ഡെയാണ് പാര്‍ട്ടി വിട്ടത്. പുണെയിലെ അന്ധ് മേഖലയില്‍ 2021ലാണ് മയൂര്‍ മുണ്ഡെ മോദിക്കായി പ്രത്യേക ക്ഷേത്രം നിര്‍മിച്ചത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇയാൾ പാര്‍ട്ടി വിട്ടത്.

പാര്‍ട്ടിയുടെ വിശ്വസ്ത പ്രവര്‍ത്തകനായി താന്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു. വിവിധ നിലകളിലായി പാര്‍ട്ടി പ്രവര്‍ത്തനം ആത്മാര്‍ത്ഥമായി ചെയ്തു. എന്നാല്‍ വിശ്വസ്തരായ പാര്‍ട്ടി പ്രവര്‍ത്തകരെ ബിജെപി അവഗണിക്കുകയാണ്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് വരുന്നവര്‍ക്കാണ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നതെന്നും മുണ്ഡെ ആരോപിച്ചു.

പ്രധാനമന്ത്രിയുടെ ഉറച്ച അനുയായി ആയിരുന്നു താന്‍. അദ്ദേഹത്തിന് വേണ്ടി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. എന്നാല്‍ തങ്ങളെപ്പോലെയുള്ള ആളുകള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല. അതിനാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുന്നു. പാര്‍ട്ടിയുടെ എല്ലാ സ്ഥാനമാനങ്ങളും താന്‍ രാജിവെയ്ക്കുകയാണെന്നും മുണ്ഡെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, സംസ്ഥാന, ദേശീയ അധ്യക്ഷന്‍ എന്നിവര്‍ക്ക് മായുര്‍ മുണ്ഡെ രാജിക്കത്ത് നല്‍കി.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള ആദരമായാണ് പ്രധാനമന്ത്രിയുടെ പേരില്‍ സ്വന്തം സ്ഥലത്ത് ക്ഷേത്രം പണിതതെന്ന് റിയല്‍ എസ്റ്റേറ്റ് ഏജന്റ് കൂടിയായ മയൂര്‍ ആൻ പറഞ്ഞിരുന്നു. മോദിയുടെ ശില്‍പമാണ് ക്ഷേത്രത്തിനകത്തുള്ളത്. ജയ്പൂരില്‍ നിന്നെത്തിച്ച ചുവന്ന മാര്‍ബിള്‍ ഉപയോഗിച്ചാണ് ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഏകദേശം 1.6 ലക്ഷം രൂപയോളം ചെലവാക്കി നിര്‍മിച്ച ക്ഷേത്രത്തിൽ മോദിക്കായി തയ്യാറാക്കിയ ഒരു കവിതയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Latest Stories

ചെന്നൈ മെട്രോ ഫണ്ടും ഡിഎംകെയും, താക്കീത് ആര്‍ക്ക്?; 'കൂടുതല്‍ പേടിപ്പിക്കേണ്ട, കൂടെ വരാന്‍ വേറേയും ആളുണ്ട്' മോദി തന്ത്രങ്ങള്‍

വൻതാരനിരയുടെ പകിട്ടിൽ കല്യാൺ ജ്വല്ലറി നവരാത്രി ആഘോഷം, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിങ്ങൾ ഇല്ലാതെ ടി 20 ഒരു രസമില്ല, ആരാധകരുടെ ചോദ്യത്തിന് തകർപ്പൻ ഉത്തരം നൽകി രോഹിത് ശർമ്മ; ഇതാണ് കാത്തിരുന്ന മറുപടി

പുത്തൻ ജാപ്പനീസ് എസ്‌യുവിക്ക് സ്വിഫ്റ്റിനേക്കാൾ വിലകുറവ്!

"ക്ലബ് വിട്ട് പോയതിന് ശേഷം ലയണൽ മെസി ഞങ്ങളെ അപമാനിച്ചു" സൂപ്പർ താരത്തിനെതിരെ ആഞ്ഞടിച്ച് പിഎസ്ജി ചെയർമാൻ നാസർ അൽ-ഖലീഫി

തമ്മില്‍ പുണര്‍ന്നിട്ടും ഒന്നാവാത്ത സമുദ്രങ്ങള്‍? നിഗൂഢതയുടെ മറവിലെ കഥ!

ഇന്ത്യൻ ഡിസൈനറുടെ കരവിരുത്; ദീപാവലി ആഘോഷിക്കാൻ ലെഹങ്കയണിഞ്ഞ ബാർബി പാവകൾ !

ലൊക്കേഷനില്‍ വച്ച് വേദന വന്നതല്ല, രജനി സാറിന്റെ ചികിത്സ നേരത്തെ തീരുമാനിച്ചതാണ്: ലോകേഷ് കനകരാജ്

അവനെ ഇനി കമന്ററി ബോക്സിന്റെ പ്രദേശത്ത് അടുപ്പിക്കരുത്, ഇങ്ങനെയും ഉണ്ടോ അഹങ്കാരം; സഞ്ജയ് മഞ്ജരേക്കറിന് കിട്ടിയത് വമ്പൻ പണി

നിങ്ങളുടെ കുട്ടികള്‍ തീവ്രവാദികളാകും, ജിഹാദി എന്നൊക്കെ മെസേജുകള്‍ വന്നു, ഇത് നിരാശാജനകമാണ്: പ്രിയാമണി