നഷ്ടപ്പെട്ട നായ തിരികെ നടന്നത് 250 കിലോമീറ്റര്‍; തിരികെ എത്തിയ നായയ്ക്ക് വിരുന്നൊരുക്കി ഗ്രാമവാസികള്‍

ഉടമസ്ഥനരികിലേക്ക് 250 കിലോമീറ്റര്‍ നടന്ന് തിരികെയെത്തിയ നായയ്ക്ക് വിരുന്നൊരുക്കി നാട്ടുകാര്‍. വടക്കന്‍ കര്‍ണാടകയിലെ ബെലഗാവി ഗ്രാമത്തിലാണ് സംഭവം നടന്നത്. തീര്‍ത്ഥാടനത്തിന് പോയ യജമാനനൊപ്പമാണ് നായ ഗ്രാമത്തിന് പുറത്തേക്ക് പോയത്. ദക്ഷിണ മഹാരാഷ്ട്രയിലെ തീര്‍ത്ഥാടന പട്ടണമായ പന്ദര്‍പൂരിലേയ്ക്കായിരുന്നു തീര്‍ത്ഥാടനം.

ജൂണ്‍ അവസാന വാരമാണ് നായയുടെ ഉടമസ്ഥനും ഗ്രാമവാസിയുമായ കുംഭര്‍ പന്ദര്‍പൂരിലേയ്ക്ക് തീര്‍ത്ഥാടനം നടത്തിയത്. ഭജനയുമായി യാത്ര ചെയ്ത യജമാനനൊപ്പം യാത്ര ചെയ്ത നായയെ വിഠോബ ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നായ മറ്റൊരു തീര്‍ത്ഥാടക സംഘത്തിനൊപ്പം പോയെന്ന് വിവരം ലഭിച്ചു.

ഇതേ തുടര്‍ന്ന് കുംഭര്‍ തിരികെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ജൂലൈ 14ന് ആയിരുന്നു കുംഭറിന്റെ മടക്കം. നാട്ടിലെത്തിയ കുംഭര്‍ നായ നഷ്ടപ്പെട്ടതില്‍ അതീവ ദുഃഖിതനായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം രാവിലെ കണ്ട കാഴ്ച കുഭറിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. തന്റെ നഷ്ടപ്പെട്ട നായ വീടിന് മുന്നില്‍ വാലും കുലുക്കി നില്‍ക്കുന്നതാണ് കുംഭര്‍ കണ്ട കാഴ്ച.

ഇതിന് പിന്നാലെയാണ് കുംഭറും ഗ്രാമവാസികളും ചേര്‍ന്ന് തിരികെ എത്തിയ നായയ്ക്ക് വിരുന്നൊരുക്കിയത്. നായ 250 കിലോമീറ്ററോളം സഞ്ചരിച്ചതായാണ് ഗ്രാമവാസികള്‍ അവകാശപ്പെടുന്നത്. സംഭവത്തിന് ശേഷം നാട്ടിലെ താരമാണ് കുംഭറിന്റെ നായ.

Latest Stories

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍