വിവാഹാഭ്യർത്ഥന നിരസിച്ചു; 14കാരിയായ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന് തള്ളി, ആറ് പേർക്കെതിരെ കേസ്

വിവാഹാഭ്യർത്ഥന നിരസിച്ച 14കാരിയായ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി അതി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. കൂട്ട ബലാത്സംഗത്തിനും കൊലപാതകത്തിനുമാണ് കേസ് എടുത്തിരിക്കുന്നത്. ഉത്തർപ്രദേശിലെ മുസാഫർപൂരിലാണ് സംഭവം.

ദളിത് വിഭാഗത്തിലുള്ള 14കാരിയുടെ കൊലപാതകം വലിയ രീതിയിൽ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായതിന് പിന്നാലെയാണ് ആറ് പേർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കേസിലെ പ്രധാന പ്രതിയായ സഞ്ജയ് റായ് എന്ന യുവാവും അഞ്ച് സുഹൃത്തുക്കളും ചേർന്നാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന് തള്ളിയത്. പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് പ്രതികൾ 14കാരിയെ തട്ടിക്കൊണ്ട് പോയത്.

അതേസമയം നേരത്തെ 14കാരിയെ വിവാഹം ചെയ്യണമെന്ന താൽപര്യവുമായി സഞ്ജയ് റായ് കുടുംബത്തെ സമീപിച്ചിരുന്നു. എന്നാൽ താൽപര്യത്തോട് 14കാരി വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഗുരുതര പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരുമെന്ന് യുവാവ് 14കാരിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് 11ന് രാത്രിയിൽ സഞ്ജയ് റായി സുഹൃത്തുക്കളോടൊപ്പം പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്.

വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറിയ യുവാവ് 14കാരിയെ കത്തികാണിച്ച് പേടിപ്പിച്ച് തട്ടിക്കൊണ്ട് പോവുകയായിരുന്നു. മൂന്ന് മോട്ടോർ സൈക്കിളുകളിലാണ് യുവാക്കളുടെ സംഘം 14കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. ഓഗസ്റ്റ് 12 രാവിലെ സമീപത്തെ കുളത്തിലാണ് 14കാരിയുടെ മൃതദേഹം വീട്ടുകാർ കണ്ടെത്തിയത്. വായ് മൂടി കെട്ടിയ നിലയിൽ ശരീരമാസകലം പരിക്കുകളോടെയാണ് മൃതദേഹം കിടന്നിരുന്നത്. ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി കൈകളും കാലും കെട്ടി 14കാരിയെ കുളത്തിൽ ഉപേക്ഷിച്ചുവെന്നാണ് പൊലീസിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയിരിക്കുന്ന പരാതി.

തലയിലും കഴുത്തിലും ഗുരുതരമായ പരിക്കുകളാണ് പെൺകുട്ടിക്ക് ഏറ്റിട്ടുള്ളത്. കുളത്തിൽ നിന്ന് തന്നെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 14കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഗ്രാമവാസികൾ പൊലീസ് നടപടിയെടുക്കാൻ വൈകുന്നുവെന്ന് ആരോപിച്ച് പൊലീസിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.

രാജ്യത്ത് 78 -മത് സ്വാതന്ത്ര്യ ദിനം നാം കൊണ്ടാടുമ്പോൾ സ്ത്രീകളുടെ സുരക്ഷയിൽ എന്ത് ഉറപ്പാണുള്ളതെന്ന ചോദ്യമാണ് ഉയർന്ന് വരുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി ഓരോ ദിവസവും ബലാത്സംഗത്തിനും അക്രമത്തിനും ഇരയാക്കപ്പെടുന്നവരുടെ കണക്ക് എണ്ണമറ്റതാണ്. എന്ത് സുരക്ഷയാണ് സ്ത്രീകൾക്കായി രാജ്യം നൽകുന്നത്. എന്ത് ഉറപ്പോടെയാണ് പെൺകുട്ടികൾ പുറത്തിറങ്ങി സഞ്ചരിക്കുക. എന്ത് നീതിയാണ് ഇങ്ങനെ കൊല്ലപ്പെടുന്നവരോട് കാണിക്കാനുള്ളത്?

ഏറ്റവും ഒടുവിലായി ഇക്കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ മെഡിക്കൽ കോളേജിൽ അതിക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ആർ ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചെസ്റ്റ് മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ ട്രെയിനി ഡോക്ടർ ആണ് കൊല്ലപ്പെട്ടത്. സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തമൊഴുകുന്ന നിലയിലും ശരീരത്തിലുടനീളം മുറിവുകളോടെയുമായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

ഇത്തരത്തിൽ കേരളത്തിലുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി 78 വർഷം കഴിയുമ്പോഴും സ്ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനും, കിടന്നുറങ്ങാനും പറ്റാത്ത സ്ഥിതി അത്യന്തം ദൗർഭാഗ്യകരമാണ്. എന്ത് സുരക്ഷയാണ് നാം നമ്മുടെ രാജ്യത്ത് സ്ത്രീകൾക്ക് നൽകുന്നതെന്ന് ചിന്തിക്കേണ്ടതുണ്ട്.

Latest Stories

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി