രാജ്യത്തിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി പശ്ചിമ ബംഗാളില്‍ നിന്നുള്ള ബിജെപി എംപി ദിലീപ് ഘോഷ്. രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നാക്കി മാറ്റുമെന്നും, പേര് മാറ്റത്തില്‍ താത്പര്യമില്ലാത്തവര്‍ രാജ്യം വിട്ടുപോകണമെന്നും പശ്ചിമ ബംഗാളിലെ മേദിനിപൂര്‍ എംപി ദിലീപ് ഘോഷ് പറഞ്ഞു.
ഖോരഗ്പൂരില്‍ ഇന്ന് നടന്ന ചായ് പെ ചര്‍ച്ച എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദിലീപ് ഘോഷ്. പശ്ചിമബംഗാളില്‍ തങ്ങളുടെ പാര്‍ട്ടി അധികാരത്തില്‍ വരുന്നതോടെ കൊല്‍ക്കത്തയില്‍ സ്ഥാപിച്ചിട്ടുള്ള വിദേശികളുടെ എല്ലാ പ്രതിമകളും നീക്കം ചെയ്യുമെന്നും ബിജെപി എംപി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ജി 20 ഉച്ചകോടിയിലെ പ്രധാനമന്ത്രിയുടെ നെയിം പ്ലേറ്റ് കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നായിരുന്നു നെയിം പ്ലേറ്റില്‍ ഉണ്ടായിരുന്നത്. ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന പേരില്‍ രാഷ്ട്രപതിയുടെ ക്ഷണക്കത്ത് നേരത്തെ പുറത്തുവന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.