നിശ്ചയദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണെന്ന് രാഷ്ട്രപതി സ്ഥാനമൊഴിയുന്ന രാം നാഥ് കോവിന്ദ്. അഞ്ച് വര്‍ഷം രാജ്യത്തെ ജനങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനു നന്ദിയറിയിച്ച് അദ്ദേഹം സ്വാതന്ത്യം സാഹോദര്യം സമത്വം എന്നിവ കൈവിടാതിരിക്കണമെന്ന് നിര്‍ദ്ദേശിച്ചു.
അഞ്ച് വര്‍ഷം മുന്‍പ്, നിങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികളിലൂടെയാണ് രാഷ്ട്രപതിയായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. സൈനികരുമായുള്ള കൂടിക്കാഴ്ചകള്‍ പ്രചോദനം നല്‍കി. നഗരങ്ങളും ഗ്രാമങ്ങളും വിദ്യാലയങ്ങളുമായി യുവാക്കള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണം
രാജ്യത്തിന്റെ ആകെ സഹകരണം കിട്ടി. പ്രവാസി ഇന്ത്യാക്കാരുടെ സ്‌നേഹം എല്ലായിടത്തും കിട്ടി. നിശ്ചയദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണ്. എല്ലാവര്‍ക്കും അവസരങ്ങള്‍ നല്കുന്നതാണ് ഇന്ത്യയുടെ ജനാധിപത്യം. വേരുകളോട് ചേര്‍ന്ന് നില്‍ക്കണമെന്ന് ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.
ഇന്ത്യയുടെ യാത്ര 75 വര്‍ഷം പിന്നിടുന്നത് ലോകത്തിനു മുമ്പാകെ ശ്രേഷ്ഠ ഭാരതത്തിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമാണ്. ജനാധിപത്യത്തിന്റെ രൂപരേഖ തയ്യാറാക്കിയത് ഭരണഘടനാ ശില്പികളാണ്. എല്ലാ ജനങ്ങള്‍ക്കും ഒരു പോലെ അസരങ്ങളും വികസനവും എത്താനാണ് രാജ്യം ശ്രമിക്കുന്നത്. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പരിഗണന നല്‍കുന്ന നയം തുടരണമെന്നും അദ്ദേഹം പറഞ്ഞു.