ബിജെപി നേതാക്കളുടെ പരാതിയില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന്‍. ബിജെപി നേതാക്കളായ പിആര്‍ ശിവശങ്കരന്‍, സന്ദീപ് വാച്‌സ്പതി എന്നിവരുടെ പരാതിയിലാണ് നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയ വനിത കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഒരാഴ്ചക്കുള്ളില്‍ ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് മുമ്പാകെ ബിജെപി നേതാക്കള്‍ നിവേദനം നല്‍കിയിയിരുന്നു.തുടര്‍ന്നാണ് നടപടി ഉണ്ടായിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ക്കെതിരെ കേസെടുത്തില്ലെന്നാരോപിച്ചാണ് നേതാക്കള്‍ കമീഷന് മുന്നില്‍ പരാതിയുമായി എത്തിയത്. റിപ്പോര്‍ട്ടിലെ കുറ്റക്കാരോട് സര്‍ക്കാര്‍ വിലപേശുന്നുണ്ടോ എന്ന് സംശയമുണ്ട്. ആരോപണവിധേയരുടെ പേരുകള്‍ ഒളിച്ചുവെക്കേണ്ടതില്ലെന്നും നേതാക്കള്‍ പറഞ്ഞു.
റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ക്കെതിരെ അല്ല ഇപ്പോള്‍ കേസെടുത്തിരിക്കുന്നതെന്നും നേതാക്കള്‍ കമീഷനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വനിത കമീഷന്‍ ആവശ്യപ്പെട്ടത്.