Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

തൂത്തുക്കുടിയിലെ ചെമ്പ് ശുദ്ധീകരണ ശാല തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ദേശീയ ഹരിത ട്രൈബൂണല്‍

, 2:41 pm

തൂത്തുക്കുടിയിലെ ചെമ്പ് ശുദ്ധീകരണ ശാല തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ദേശീയ ഹരിത ട്രൈബൂണല്‍. ദേവാന്ത കമ്പനിയുടെ ഹര്‍ജി പരിഗണിച്ചാണ് നടപടി. മെയ് 28 മുതല്‍ ശക്തമായ പ്രതിഷേധം കാരണം അടച്ചിട്ട കമ്പനിക്കാണ് ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്.

നേരത്തെ തമിഴ്‌നാട് സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ ഉത്തരവ് നല്‍കിതിനെ തുടര്‍ന്ന് തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ സ്‌മെല്‍ട്ടര്‍ പ്ലാന്റ് അടച്ചുപൂട്ടാതിരിക്കാനായിട്ടാണ് വേദാന്ത ഗ്രൂപ്പ് ശ്രമം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് കമ്പനി ദേശീയ ഹരിത ട്രൈബൂണലിനെ സമീപിച്ചത്.

അതേസമയം വേദാന്ത സാംബിയയില്‍ ആരംഭിച്ച കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടേണ്ടതായി വന്നിരുന്നു. പ്രദേശവാസികള്‍ നല്‍കിയ ഒരു കേസില്‍ കഴിഞ്ഞ ഒക്ടോബറിലാണ് പ്ലാന്റ് അടച്ചു പൂട്ടാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവ് നല്‍കിയത്.
പ്ലാന്റ് ക്യാന്‍സര്‍ ഉണ്ടാക്കുമെന്നതടക്കമുള്ള കാര്യങ്ങള്‍ വ്യാജ പ്രചാരണമാണ്. തല്പരകക്ഷികളായ ചില എന്‍ ജി ഒകളാണ് ഇതിനു പിന്നില്‍. അന്താരാഷ്ട്ര തുറമുഖം അടുത്തുള്ളതു കൊണ്ടാണ് ഞങ്ങള്‍ തൂത്തുക്കുടി തിരഞ്ഞെടുത്തത്. പ്ലാന്റ് പൂട്ടിയാല്‍ ഇന്ത്യയില്‍ ചെമ്പിന് ക്ഷാമം ഉണ്ടാകുമെന്ന് നേരത്തെ കമ്പനി നിലപാട് സ്വീകരിച്ചിരുന്നു. പ്രതിവര്‍ഷം 650,000 ടണ്‍ ചെമ്പ് ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ മൊത്തം ആവശ്യത്തിന്റെ 36 ശതമാനം വരും ഇതെന്നും കമ്പനി പറഞ്ഞിരുന്നു.


13 പേരുടെ മരണത്തിനു ഇടയാക്കിയ വെടിവയ്പ്പിന് ശേഷമാണ് തമിഴ്‌നാട് സര്‍ക്കാര്‍ പ്ലാന്റിന്റെ പ്രവര്‍ത്തന അനുമതി റദ്ദാക്കിയിരുന്നു. രണ്ടാം ഘട്ട വികസനത്തിന് ഭൂമി അനുവദിച്ച നടപടിയും അന്ന് തമിഴ്‌നാട് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

Advertisement