ഒരിടവേളയ്ക്കുശേഷം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രേഖപ്പെടുത്തുന്നത്.
843 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ശനിയാഴ്ചത്തെ കണക്കുപ്രകാരം രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 5,389 ആണ്. മഹാരാഷ്ട്രയില്‍ മാത്രം 1,000 കടന്നു. പുണെയിലാണ് ഏറ്റവും കൂടുതല്‍ സജീവ കേസുകള്‍ ഉള്ളത്- 312. മുംബൈയില്‍ 200 ഉം താനെയില്‍ 172 ഉം സജീവ കേസുകള്‍ ഉണ്ട്.
ഇസഗോക് റിപ്പോര്‍ട്ട് പ്രകാരം എക്‌സ്ബിബി.1.16 എന്ന വകഭേദമാണ് രാജ്യത്ത് പുതിതായി വ്യാപിക്കുന്നത്. കര്‍ണാടക (30), മഹാരാഷ്ട്ര (29), പുതുച്ചേരി (7), ഡല്‍ഹി (5) ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇത് സ്ഥിരീകരിച്ചു.
Read more
കോവിഡ് ഇപ്പോള്‍ വ്യാപിക്കാന്‍ കാരണം എക്‌സ്ബിബി.1.16 വകഭേദമാണെന്ന് സംശയിക്കുന്നു. രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ കര്‍ണാടകയും മഹാരാഷ്ട്രയും കേരളവും അടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. അതേസമയം രാജ്യത്ത് എച്ച്3എന്‍2 രോഗികളുടെ എണ്ണം 100 കടന്നു.