രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; വ്യാപിക്കുന്നത് എക്‌സ്ബിബി.1.16 എന്ന വകഭേദം; ഒപ്പം എച്ച്3എന്‍2വും

ഒരിടവേളയ്ക്കുശേഷം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രേഖപ്പെടുത്തുന്നത്.

843 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ശനിയാഴ്ചത്തെ കണക്കുപ്രകാരം രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 5,389 ആണ്. മഹാരാഷ്ട്രയില്‍ മാത്രം 1,000 കടന്നു.  പുണെയിലാണ് ഏറ്റവും കൂടുതല്‍ സജീവ കേസുകള്‍ ഉള്ളത്- 312. മുംബൈയില്‍ 200 ഉം താനെയില്‍ 172 ഉം സജീവ കേസുകള്‍ ഉണ്ട്.

ഇസഗോക് റിപ്പോര്‍ട്ട് പ്രകാരം എക്‌സ്ബിബി.1.16 എന്ന വകഭേദമാണ് രാജ്യത്ത് പുതിതായി വ്യാപിക്കുന്നത്. കര്‍ണാടക (30), മഹാരാഷ്ട്ര (29), പുതുച്ചേരി (7), ഡല്‍ഹി (5) ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇത് സ്ഥിരീകരിച്ചു.

കോവിഡ് ഇപ്പോള്‍ വ്യാപിക്കാന്‍ കാരണം എക്‌സ്ബിബി.1.16 വകഭേദമാണെന്ന് സംശയിക്കുന്നു. രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ കര്‍ണാടകയും മഹാരാഷ്ട്രയും കേരളവും അടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. അതേസമയം രാജ്യത്ത് എച്ച്3എന്‍2 രോഗികളുടെ എണ്ണം 100 കടന്നു.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം