കാണ്‍പൂരില്‍ സിക്ക ബാധിതരുടെ എണ്ണം നൂറു കടന്നു

ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയില്‍ 17 കുട്ടികളടക്കം 89 പേര്‍ക്ക് സിക്ക വൈറസ് പോസിറ്റീവായതായി ആരോഗ്യവകുപ്പ് തിങ്കളാഴ്ച്ച അറിയിച്ചു.

ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ സിക്ക വൈറസ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നും ഇതിന്റെ വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് നിരവധി സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും കാണ്‍പൂര്‍ ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നേപ്പാള്‍ സിംഗ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

സമീപ വര്‍ഷങ്ങളിലായി വിവിധ സംസ്ഥാനങ്ങളില്‍ സിക്ക റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഉത്തര്‍പ്രദേശില്‍ ഇതാദ്യമായാണ് സിക്ക സ്ഥിരീകരിക്കുന്നത് എന്ന് ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ അമിത് മോഹന്‍ പ്രസാദ് റോയിട്ടേഴ്സിനോട് പറഞ്ഞു, ഗര്‍ഭിണിയായ ഒരു സ്ത്രീ പോസിറ്റീവായുണ്ടെന്നും അവരെ പ്രത്യേകം ശ്രദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാവസായിക നഗരമായ കാണ്‍പൂരില്‍ ഒക്ടോബര്‍ 23നാണ് ആദ്യത്തെ സിക്ക കേസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചയായി കേസുകളുടെ എണ്ണം കൂടി. ഞങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായ കോണ്‍ടാക്റ്റ് ട്രെയ്സിംഗ് നടത്തുന്നതിനാലാണ് ആളുകള്‍ പോസിറ്റീവാണോ എന്ന് പരിശോധിക്കുന്നതെന്നും പ്രസാദ് റോയിട്ടേഴ്സിനോട് പറഞ്ഞു.

രോഗവ്യാപനം നിരീക്ഷിക്കുന്നതിനും കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതിനും അധികാരികള്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നുണ്ടെന്നും നേപ്പാള്‍ സിംഗ് പറഞ്ഞു.

1947ലാണ് ആദ്യമായി സിക്ക വൈറസ് കണ്ടെത്തിയത്. കൊതുകിലൂടെ പകരുന്ന ഈ വൈറസ് 2015ല്‍ ബ്രസീലില്‍ പകര്‍ച്ചവ്യാധിയുടെ അനുപാതത്തിലെത്തിയിരുന്നു. അന്ന് ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് മൈക്രോസെഫാലി എന്ന രോഗാവസ്ഥയുമായി ജനിച്ചത്. ചെറിയ തലകളും അവികസിത മസ്തിഷ്‌കവുമുള്ള അവസ്ഥയാണ് മൈക്രോസെഫലി.

Latest Stories

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി