പിണറായി സർക്കാർ പ്രീണന രാഷ്ട്രീയമാണ് നടത്തുന്നത്, കുറ്റവാളികളെ സംരക്ഷിക്കുകയാണ്: ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്

ബിജെപി നേതാവും ഒബിസി മോർച്ച കേരള സംസ്ഥാന ജനറൽ സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസ് ഞായറാഴ്ച ആലപ്പുഴയിൽ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ രഞ്ജിത്തിന്റെ മരണത്തിൽ നീതിയുക്തമായ അന്വേഷണം വേണമെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് തിങ്കളാഴ്ച സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പിണറായി സർക്കാർ പ്രീണന രാഷ്ട്രീയമാണ് നടത്തുന്നതെന്നും കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ബിജെപി നേതാക്കളും പ്രവർത്തകരും വൻതോതിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംസ്ഥാനത്ത് 200 ബിജെപി നേതാക്കളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി പറഞ്ഞു. “കേരളത്തിൽ ക്രമസമാധാനമില്ല,” കേന്ദ്ര മന്ത്രി പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

അതേസമയം ആലപ്പുഴയില്‍ ഇന്ന് നടത്താനിരുന്ന സര്‍വകക്ഷി യോഗം നാളത്തേക്ക് മാറ്റി. നാളെ നാല് മണിക്കാണ് യോഗം ചേരുക. രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടി എന്നും കൂടിയാലോചനയില്ലാതെയാണ് ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചതെന്നും ചൂണ്ടിക്കാട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് യോഗം നാളേയ്ക്ക് മാറ്റിയത്.

എസ്ഡിപിഐ പ്രവർത്തകൻ കെ.എസ് ഷാനിന്റെയും ബിജെപി പ്രവർത്തകൻ രഞ്ജിത് ശ്രീനിവാസന്റെയും തുടർച്ചയായ കൊലപാതകങ്ങൾ ആലപ്പുഴ ജില്ലയെ നടുക്കിയിരിക്കുകയാണ്. കൊലപാതകത്തെ തുടർന്ന് പൊലീസ് ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.

Latest Stories

നിക്ഷേപകന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല; സാബുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം; കര്‍ശന നടപടി എടുക്കണമെന്ന് ബിജെപി

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സഞ്ചരിച്ച വാഹനത്തില്‍ കാര്‍ ഇടിച്ചു കയറി

പുതിയ ബിസിസിഐ സെക്രട്ടറി ആരായിരിക്കും?, ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

ഉണ്ണി മുകുന്ദന്‍ 'വേറെ ലെവല്‍' ആയി, 'മാര്‍ക്കോ' വന്നതോടെ ആരാധകരടെ എണ്ണം നൂറിരട്ടിയായി; പ്രശംസിച്ച് പദ്മകുമാര്‍

BGT 2024-25: 'ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷില്‍ ഉത്തരം നല്‍കുന്നില്ല'; കോഹ്ലിക്ക് ശേഷം ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ അടുത്ത ടാര്‍ഗറ്റ് ആ താരം

മലയാളികളുടെ സംരംഭം; പ്രേമലു സിനിമയിലൂടെ പരിചിതം; ഇവി സ്‌കൂട്ടര്‍ രംഗത്തെ വിപ്ലവം; കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച് 'റിവര്‍'

വരുണ്‍ ധവാന് വേണ്ടി അല്ലു അര്‍ജുനെ തഴയുന്നു! നോര്‍ത്ത് ഇന്ത്യയില്‍ പോര്; 'പുഷ്പ 2' തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കും

പുറത്തായതിന്റെ കലിപ്പ് സ്റ്റമ്പിനോട്; ക്ലാസന്റെ 'ചെവിയ്ക്ക് പിടിച്ച്' ഐസിസി, കടുത്ത നടപടി

ഈ വർഷം കോളിവുഡ് തൂക്കിയ സിനിമകൾ...

BGT 2024: "കോഹ്ലി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ പറഞ്ഞു തരാം"; സഞ്ജയ് ബംഗാറിന്റെ വാക്കുകൾ ഇങ്ങനെ