രാജ്യത്ത് എല്ലാവര്‍ക്കും മിനിമം കൂലി പ്രതിമാസം 18,000 രൂപയാക്കുമെന്ന വാഗ്ദാനവുമായി സിപിഎം പ്രകടന പത്രിക. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇക്കാര്യം അറിയിച്ചത്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഉത്പാദന ചെലവിന്റെ 50 ശതമാനത്തില്‍ കുറയാത്ത വില ഉറപ്പ് വരുത്തും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് രണ്ടു രൂപ നിരക്കില്‍ ഏഴ് കിലോ അരി. എല്ലാ കുടുംബത്തിനും പൊതുവിതരണ സംവിധാനം വഴി 35 കിലോ അരി നല്‍കും.
സ്വകാര്യമേഖലയിലെ ജോലികള്‍ക്ക് പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്ക് സംവരണം നല്‍കും. അതിസമ്പന്നര്‍ക്ക് അധികനികുതി ഏര്‍പ്പെടുത്തും.
ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യമാണ് തിരഞ്ഞെടുപ്പിലെ പ്രധാന അജണ്ടയെന്നും സീതാറാം യെച്ചൂരി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇടതുപക്ഷ ശക്തി വര്‍ധിപ്പിക്കുക. മതേതര സര്‍ക്കാരിനായി നിലനില്‍ക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.