രാജ്യത്ത് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വില കുറയും. നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച 2022ലെ കേന്ദ്ര ബജറ്റ് പ്രകാരം മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും. മൊബൈലിലെ ക്യാമറ, ചാര്‍ജറുകള്‍ എന്നിവയ്ക്ക് തീരുവ കുറയ്ക്കും.
വജ്രം, രത്‌നം, ആഭരണത്തില്‍ ഉപയോഗിക്കുന്ന കല്ലുകള്‍ എന്നിവയ്ക്കും വില കുറയും. വജ്രത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറച്ചു.
നിലവില്‍ വജ്രങ്ങള്‍ക്കും രത്‌നക്കല്ലുകള്‍ക്കും ഇറക്കുമതി തീരുവ 7.5 ശതമാനമാണ്. അതേസമയം കുടകള്‍ക്ക് വില കൂടും. ഇറക്കുമതി വസ്തുക്കള്‍ക്കും വില കൂടും.
വിലകുറച്ച് ഇമിറ്റേഷന്‍ ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് തടയാന്‍, ഇമിറ്റേഷന്‍ ആഭരണങ്ങളുടെ ഇറക്കുമതിയില്‍ കിലോയ്ക്ക് 400 രൂപയെങ്കിലും തീരുവ നല്‍കുന്ന രീതിയിലാണ് കസ്റ്റംസ് തീരുവ നിശ്ചയിക്കുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇ-കൊമേഴ്സ് വഴി ആഭരണങ്ങളുടെ കയറ്റുമതി സര്‍ക്കാര്‍ സുഗമമാക്കുമെന്നും അതിനായി ഈ വര്‍ഷം ജൂണോടെ പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.